ദേവികയോട് മിഥുന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത് നിരവധി തവണ; കൊലപാതകം സമ്മതിക്കാതെ വന്നതതോടെ; അര്‍ധരാത്രി ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് മിഥുനും ദേവികയും നിന്നു കത്തുന്നത്; കാക്കനാട് കൊല്ലപ്പെട്ടത് 17 വയസ് പ്രായമുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

അടുത്തിടെ സംസ്ഥാനത്ത് പലയിടത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രണയനൈരാശ്യ കൊലകളില്‍ ഒടുവിലത്തേതാണ് ദേവികയുടേത്. 17 വയസ് മാത്രം പ്രായമുള്ള ദേവിക പ്ലസ് വണ്ണിലാണ് പഠിക്കുന്നത്. കാക്കനാട്ടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപം പദ്മാലയം എന്ന വീട്ടില്‍ കഴിയുന്ന ഷാലന്‍-മോളി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവിക. മിഥുന്‍ ദേവികയോട് നിരന്തരം പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടി നിരസിച്ചതാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.

അര്‍ദ്ധരാത്രി പന്ത്രണ്ടേകാലോടെയാണ് സംഭവം ഉണ്ടായത്. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടുകയും പെണ്‍കുട്ടിയെ കാണണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന ദേവികയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് ഇയാള്‍ തീ കൊളുത്തി. മിഥുനിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച ഷാലനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടിലെ ബഹളം കേട്ടെത്തിയ നാട്ടുകാരും അയല്‍ക്കാരും പെണ്‍കുട്ടിയെയും യുവാവിനെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചായിരുന്നു ഇരുവരുടെയും മരണം. മിഥുനിന്റെ ബൈക്ക് പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends