യുഎസിലേക്കുള്ള കുടിയേറ്റത്തില്‍ 65 ശതമാനം വെട്ടിച്ചുരുക്കലുണ്ടാകും; ഇതിന് വഴിയൊരുക്കുന്ന പുതിയ പ്രഖ്യാപനത്തില്‍ ഒപ്പ് വച്ച് ട്രംപ്; കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുക ബുദ്ധിമുട്ടാകും

യുഎസിലേക്കുള്ള കുടിയേറ്റത്തില്‍ 65 ശതമാനം വെട്ടിച്ചുരുക്കലുണ്ടാകും; ഇതിന് വഴിയൊരുക്കുന്ന പുതിയ പ്രഖ്യാപനത്തില്‍ ഒപ്പ് വച്ച് ട്രംപ്; കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുക ബുദ്ധിമുട്ടാകും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പ് വച്ചിരിക്കുന്ന പ്രഖ്യാപനമനുസരിച്ച് യുഎസിലെ കുടിയേറ്റത്തില്‍ 65 ശതമാനത്തിന്റെ വെട്ടിച്ചുരുക്കലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 3ന് ട്രംപിന്റെ പുതിയ പ്രഖ്യാപനം പ്രാവര്‍ത്തികമാകുന്നതിനെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുകയെന്നത് വളരെ ബുദ്ധിമുള്ള കാര്യമായിത്തീരും. ഇത്തരത്തില്‍ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ചെയിന്‍ മൈഗ്രേഷന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്.

പുതിയ നീക്കം നടപ്പിലാകുന്നതോട് കൂടി നിലവിലെ നിയമത്തിലൂടെ ഇവിടേക്കെത്താന്‍ സാധിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ട് കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ പ്രഖ്യാപനമമനുസരിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ലാത്തവരും തങ്ങളുടെ മെഡിക്കല്‍ കെയര്‍ ചെലവുകള്‍ സ്വയം വഹിക്കാന്‍ സാധിക്കാത്തവരുമായവര്‍ക്ക് യുഎസിലേക്ക് സ്ഥിരമായി നീങ്ങാനാവില്ല.പുതിയ നീക്കത്തിലൂടെ വര്‍ഷം തോറും 375,000 കുടിയേറ്റക്കാര്‍ക്ക് യുഎസിലേക്ക് എത്തുന്നതിന് തടസമുണ്ടാകമെന്നാണ് 2017ലെ ഡാറ്റയനുസരിച്ച സൂചന ലഭിച്ചിരിക്കുന്നതെന്നാണ് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മുതിര്‍ന്ന പോളിസി അനലിസ്റ്റ് പറയുന്നത്.

യുഎസില്‍ നിലവിലുള്ള ഡൈവേഴ്‌സിറ്റി വിസ ലോട്ടറി, ചെയിന്‍ മൈഗ്രേഷന്‍ എന്നിവയെയും ട്രംപ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. 2017 ഡിസംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന രണ്ട് തീവ്രവാദ ആക്രമണങ്ങള്‍ക്കും പുറകില്‍ പ്രവര്‍ത്തിച്ചത് ഇത്തരം കുടിയേറ്റത്തിലൂടെ യുഎസിലേക്കെത്തിയവരാണെന്നും ട്രംപ് 2018 ജനുവരിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ചെയിന്‍ മൈഗ്രേഷന്‍ എന്നത് കടുത്ത ദുരന്തമാണെന്നും ഇത് യുഎസിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നീതീകരിക്കാനാവില്ലെന്നും 2018 ഫെബ്രുവരിയില്‍ ട്രംപ് ഒരു പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

Other News in this category



4malayalees Recommends