പടിഞ്ഞാറന്‍ ഓസ്‌ട്രേലിയക്ക് ഫോറിന്‍ സ്റ്റുഡന്റ്‌സിനോട് താല്‍പര്യമേറുന്നു; പുതിയ ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഉടന്‍; ലക്ഷ്യം വിദ്യാഭ്യാസവിപണിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയക്ക് ഫോറിന്‍ സ്റ്റുഡന്റ്‌സിനോട് താല്‍പര്യമേറുന്നു; പുതിയ ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഉടന്‍; ലക്ഷ്യം വിദ്യാഭ്യാസവിപണിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളും ഈ സ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം ലഭ്യമാക്കുന്നതായിരിക്കും.

പുതിയ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഡിഗ്രികള്‍, പിഎച്ച്ഡി, മാസ്റ്റേര്‍സ് ഡിഗ്രി മറ്റ് ഉന്നത ഡിഗ്രികള്‍ തുടങ്ങിയവയായിരിക്കും ലഭ്യമാക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുള്ള സ്‌കില്‍ഡ് മൈഗ്രേഷനുള്ള ഒരു വഴിയായി അവര്‍ക്കിത് പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഉയര്‍ന്ന ഗുണമേന്മയുള്ള കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിച്ച് ഇവിടുത്തെ വിദ്യാഭ്യാസമാര്‍ക്കറ്റിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണീ പദ്ധതികള്‍ സ്റ്റേറ്റ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

പുതിയ പദ്ധതികള്‍ സ്റ്റേറ്റില്‍ നിലവിലുള്ള സ്‌കില്‍ഡ് മൈഗ്രേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റിനെ ബാധിക്കില്ല. സ്റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാമിന് കീഴില്‍ മുന്‍ഗണന നല്‍കുന്നത് വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും. ഇത്തരം വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ തൊഴില്‍ സേനയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായതിനാലാണിത്. ഇവിടുത്തെ മാക് ഗോവന്‍ ഗവണ്‍മെന്റ് സമഗ്രമായതും വിശദമായതുമായ ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ നയം വികസിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.


Other News in this category



4malayalees Recommends