ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകള്‍ പബ്ലിക്ക് സെക്ടര്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു; എന്‍എസ്ഡബ്ല്യൂവില്‍ 3000ത്തോളം പേര്‍ക്ക് പണിയില്ലാതാകും; സൗത്ത് ഓസ്‌ട്രേലിയയില്‍ 1500 പേര്‍ക്ക് ജോലി നഷ്ടമാകും; വിക്ടോറിയയും സമാന നീക്കത്തിന് തയ്യാറെടുക്കുന്നു

ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകള്‍ പബ്ലിക്ക് സെക്ടര്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു; എന്‍എസ്ഡബ്ല്യൂവില്‍ 3000ത്തോളം പേര്‍ക്ക് പണിയില്ലാതാകും; സൗത്ത് ഓസ്‌ട്രേലിയയില്‍ 1500 പേര്‍ക്ക് ജോലി നഷ്ടമാകും; വിക്ടോറിയയും സമാന നീക്കത്തിന് തയ്യാറെടുക്കുന്നു

ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകള്‍ പബ്ലിക്ക് സെക്ടര്‍ ജോലികള്‍ വെട്ടിക്കുറക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ന്യൂ സൗത്ത് വെയില്‍സില്‍ പൊതുമേഖലയ്ക്കുള്ള ഫണ്ടില്‍ 3.2 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കുമെന്നും സംസ്ഥാനത്തെ മൊത്തം പൊതുമേഖലാ ജീവനക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും ട്രഷറര്‍ ഡൊമിനിക് പെറോറ്റെറ്റ് വെളിപ്പെടുത്തുന്നു. ഇപ്പോള്‍ 330,000ഓളം ജീവനക്കാരാണ് സംസ്ഥാനത്ത് പൊതുമേഖലയിലുള്ളത്.


ഫലത്തില്‍ 2000 മുതല്‍ 3000 വരെ പേര്‍ക്ക് സംസ്ഥാനത്ത് ജോലി ഇല്ലാതാകും. കുറച്ച് മുമ്പ് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ന്യൂ സൗത്ത് വെയില്‍സും സൗത്ത് ഓസ്‌ട്രേലിയയും ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.പക്ഷേ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന വിഭാഗങ്ങളില്‍ ജീവനക്കാരെ കുറയ്ക്കില്ലെന്നും, ബാക്ക്-എന്റ് സേവനങ്ങള്‍ അഥവാ ഭരണനിര്‍വഹണ മേഖലകളിലായിരിക്കും ജോലികള്‍ വെട്ടിക്കുറയ്ക്കുക എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍കാലം അവധിയും ചില ബോണസുകളും വെട്ടിക്കുറയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പത്തു വര്‍ഷം സര്‍വീസുള്ളവര്‍ക്ക് അഞ്ചു മാസത്തെ ലോംഗ് സര്‍വീസ് ലീവ് നല്‍കിയിരുന്നത് ഇനി മുതല്‍ മൂന്നു മാസമായി കുറയ്ക്കും. ജൂലൈ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിച്ച പുതിയ ജീവനക്കാര്‍ക്കു മാത്രമായിരിക്കും ഇത് ബാധകം. നിലവിലുള്ള ജീവനക്കാര്‍ക്ക് ഈ ആനുകൂല്യത്തില്‍ വ്യത്യാസമുണ്ടാകില്ല.

പുതിയ നീക്കത്തിന്റെ ഭാഗമായി സൗത്ത് ഓസ്‌ട്രേലിയയും പൊതുമേഖലാ ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. 1500ലേറെ തസ്തികകള്‍ ഇല്ലാതാക്കുമെന്ന് ട്രഷറര്‍ റോബ് ലൂക്കാസ് ബജറ്റില്‍ വ്യക്തമാക്കി. ഓഫീസ് ഭരണ മേഖലയിലുള്ളവര്‍ക്ക് തന്നെയാകും സൗത്ത് ഓസ്‌ട്രേലിയയിലും ജോലി നഷ്ടമാകുക.അതേസമയം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലീസുകാര്‍ എന്നിവരെയൊന്നും ഈ തീരുമാനം ബാധിക്കില്ലെന്നും ഗവണ്‍മെന്റ് പറയുന്നു.വിക്ടോറിയയിലും പൊതുമേഖലാ ഫണ്ടിംഗില്‍ 1.8 ബില്യണ്‍ ഡോളറിന്റെ കുറവു വരുത്തും എന്നാണ് ബജറ്റ് പ്രഖ്യാപനം. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് ചെലവു കുറയ്ക്കാനുള്ള അവസാന മാര്‍ഗ്ഗം മാത്രമായിരിക്കുമെന്നാണ് മേയ് മാസത്തെ ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.


Other News in this category



4malayalees Recommends