സമാധാനത്തിനുള്ള 2019-ലെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്; അംഗീകാരം എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകള്‍ക്ക്

സമാധാനത്തിനുള്ള 2019-ലെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്; അംഗീകാരം എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകള്‍ക്ക്

സമാധാനത്തിനുള്ള 2019-ലെ നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അബി അഹമ്മദ് ഇരുരാജ്യങ്ങള്‍ക്കിടിയിലും സമാധാനം കൊണ്ടുവരാന്‍ ആത്മാര്‍ഥമായി ശ്രമിച്ചപ്പോള്‍ എറിത്രിയന്‍ പ്രസിഡന്റ് ഇരും കയ്യും നീട്ടി സ്വീകരിച്ചു. 20 വര്‍ഷത്തോളം നിലനിന്ന വൈരം അവസാനിപ്പിച്ച് എറിത്രിയയുമായി അബി സമാധാന കരാറില്‍ ഒപ്പു വച്ചിരുന്നു.

സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് അവാര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ആബി അഹമ്മദിനെയാണ് ഒടുവില്‍ തെരഞ്ഞെടുത്തത്

എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി. ഒരോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിലെ ചെറിയൊരു പട്ടണത്തില്‍ 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം.

Other News in this category4malayalees Recommends