ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; വധു നടി ആശ്രിത ഷെട്ടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; വധു നടി ആശ്രിത ഷെട്ടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. നടി ആശ്രിത ഷെട്ടിയെയാണ് മനീഷ് വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് സൂചന.


നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ ക്യാപ്റ്റനാണ് മനീഷ്. ഇന്ത്യക്കായി 23 ഏകദിനങ്ങളിലും 31 ടി-20കളിലും മനീഷ് കളിച്ചിട്ടുണ്ട്. മികച്ച ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ എന്നറിയപ്പെടുന്ന മനീഷ് 2015ല്‍ സിംബാബ്വെക്കെതിരെ അരങ്ങേറിയെങ്കിലും ആഭ്യന്തര മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനായില്ല.

മോഡലും നടിയുമായ ആശ്രിത ഇതുവരെ അഞ്ചു സിനിമകളിലാണ് അഭിനയിച്ചത്. തുളു സിനിമയിലൂടെ അഭിനയം തുടങ്ങിയ ആശ്രിത തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends