കാനഡയിലെ തീരദേശ സ്റ്റേറ്റുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനസംഖ്യാവര്‍ധനവ്; പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചത് ജനസംഖ്യ കൂട്ടി

കാനഡയിലെ തീരദേശ സ്റ്റേറ്റുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനസംഖ്യാവര്‍ധനവ്;  പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചത് ജനസംഖ്യ കൂട്ടി

കാനഡയിലെ സമുദ്രതീരത്തുള്ള പ്രവിശ്യകളില്‍ അഥവാ മാരിടൈം പ്രൊവിന്‍സുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നീ പ്രവിശ്യകളില്‍ കുടിയേറ്റം അവിടുത്തെ ജനസംഖ്യ ഏറ്റവും വേഗത്തില്‍ വളരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


അറ്റ്ലാന്റിക് പ്രൊവിന്‍സസ് എക്കണോമിക് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഈ മൂന്ന് പ്രവിശ്യകളിലെയും പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ ഇവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചുവെന്നും ഇതിലൂടെ ഇവിടങ്ങളിലെ ജനസംഖ്യയില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയുണ്ടായെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. സ്‌കില്‍ഡ് ഫോറിന്‍ വര്‍ക്കേര്‍സിനെയും അവരുടെ കുടുംബങ്ങളെയും ഇവിടേക്ക് ആകര്‍ഷിക്കാനും നിലനിര്‍ത്താനും ഈ പ്രവിശ്യകള്‍ ഈ അടുത്ത വര്‍ഷങ്ങളിലായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഇവിടങ്ങളിലെ ജനസംഖ്യ വേഗത്തില്‍ വളരുന്നതിന് സഹായിച്ചുവെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കാനഡയിലെ മറ്റ് പ്രവിശ്യകളിലേക്കുള്ള ഇമിഗ്രേഷന്‍ പെരുകിയതും ഇവിടങ്ങളിലെ പ്രത്യുല്‍പാദന നിരക്ക് കുറഞ്ഞതും വയോജനസംഖ്യ പെരുകിയതും കാരണം മാരിടൈം പ്രവിശ്യകളിലെ ജനസംഖ്യയിലും തൊഴില്‍ സേനയിലും കാര്യമായ ഇടിവ് സംഭവിച്ച പ്രതിസന്ധി ഘട്ടത്തിലാണ് ഇവ കുടിയേറ്റം ത്വരിതപ്പെടുത്തുന്നതിന് ആകര്‍ഷകമായ പ്രോഗ്രാമുകളുമായി രംഗത്തെത്തുകയും അത് ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ ജനസംഖ്യ കുതിച്ച് കയറിയിരിക്കുന്നത്. 2016 മുതല്‍ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റില്‍ ജനസംഖ്യാ വളര്‍ച്ച വര്‍ഷം തോറും രണ്ട് ശതമാനം എന്ന തോതിലാണ് വര്‍ധിച്ച് വരുന്നത്.നോവ സ്‌കോട്ടിയയിലാകട്ടെ ഇത് ശരാശരി 0.8 ശതമാനവും ന്യൂ ബ്രുന്‍സ് വിക്കില്‍ ഇത് 0.5 ശതമാനവുമായാണ് പെരുകിയിരിക്കുന്നത്.




Other News in this category



4malayalees Recommends