മാനിട്ടോബ 193 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് ഇന്‍വിറ്റേഷനുകള്‍ നല്‍കി;2019ല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമുകളിലൂടെ മൊത്തം 6574 പേര്‍ക്ക് ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ ഇഷ്യൂ ചെയ്തു

മാനിട്ടോബ 193 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് ഇന്‍വിറ്റേഷനുകള്‍ നല്‍കി;2019ല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമുകളിലൂടെ മൊത്തം 6574 പേര്‍ക്ക് ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ ഇഷ്യൂ ചെയ്തു
ഏറ്റവും പുതിയ ഡ്രോയില്‍ മാനിട്ടോബ 193 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് ഇന്‍വിറ്റേഷനുകള്‍ നല്‍കി. ഒക്ടോബര്‍ 10നാണ് ഏറ്റവും പുതിയ ഡ്രോ നടന്നിരിക്കുന്നത്.2019ല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമുകളിലൂടെ മാനിട്ടോബ മൊത്തത്തില്‍ 6574 പേര്‍ക്കാണ് ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ നല്‍കിയിരിക്കുന്നത്.

മാനിട്ടോബയിലെ സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ് അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രീം എന്നിവയ്ക്ക് കീഴില്‍ പ്രൊഫൈല്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10ന് നടന്ന ഡ്രോയില്‍ ഇഷ്യൂ ചെയ്തിരിക്കുന്ന 193 ലെറ്റേര്‍സ് ഓഫ് അഡ്രൈസ് ടു അപ്ലൈയില്‍ 24 എണ്ണം നല്‍കിയിരിക്കുന്നത് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ സാധുതയുള്ള പ്രൊഫൈലുള്ളവര്‍ക്കാണ്.

എക്‌സ്പ്രസ് എന്‍ട്രി പൂളിലേക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) സ്‌കോര്‍ അനുസരിച്ചാണ് റാങ്കിംഗിന് വിധേയമാക്കുന്നത്. വയസ്, പ്രവര്‍ത്തി പരിചയം, വിദ്യാഭ്യാസം, ഭാഷാപാടവം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സ്‌കോര്‍ നിര്‍ണയിക്കുന്നത്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നവരെ കനേഡിയന്‍ പിആറിന് അപേക്ഷിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്ന് നടത്തുന്ന സ്ഥിരമാ ഡ്രോകളിലൂടെ ഇന്‍വൈറ്റ് ചെയ്യുന്നതാണ്.


Other News in this category



4malayalees Recommends