ഷില്ലോങ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും മലയാളി വൈദികനായ മാത്യു വെള്ളാങ്കലും കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ചു; അപടകമുണ്ടായത് കാറും ട്രക്കും കൂട്ടിയിടിച്ച്; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഷില്ലോങ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും മലയാളി വൈദികനായ മാത്യു വെള്ളാങ്കലും കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ മരിച്ചു; അപടകമുണ്ടായത് കാറും ട്രക്കും കൂട്ടിയിടിച്ച്; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഷില്ലോങ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാല(68), മൂവാറ്റുപുഴ രണ്ടാര്‍ സെയ്ന്റ് മൈക്കിള്‍സ് ഇടവകാംഗമായ വൈദികന്‍ മാത്യു വെള്ളാങ്കല്‍(61) എന്നിവര്‍ യു.എസിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാറപകടത്തില്‍ മരിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികന്‍ ഫാ. ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്കു പോവുകയായിരുന്നു മൂവരും. കൊലുസ കൗണ്ടിയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. സലേഷ്യന്‍ സഭാംഗങ്ങളാണ് മരിച്ച ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും ഫാ. മാത്യു വെള്ളാങ്കലും.

ലിറ്റര്‍ജിക്കല്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗം ന്യൂയോര്‍ക്കില്‍ നടക്കുന്നുണ്ട്.അതില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ആര്‍ച്ച് ബിഷപ്പും ഫാദര്‍ ജോസഫ് പാറേക്കാട്ടും.കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോകുന്ന വഴിക്ക് കൊലുസ കൗണ്ടിയില്‍ വെച്ച് ഇവരുടെ കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആര്‍ച്ച് ബിഷപ്പിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മേഘാലയയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാല എന്നും അനുസ്മരിക്കപ്പെടുമെന്ന് പ്രധനമന്ത്രി ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends