നമ്മുടെ സെലക്ടര്‍മാരിത് കാണുന്നില്ലേ? വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി

നമ്മുടെ സെലക്ടര്‍മാരിത് കാണുന്നില്ലേ? വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി

വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. ഗൗതം ഗംഭീര്‍ എം.പിയും സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.സഞ്ജുവിനെ അഭിനന്ദിച്ച ശശി തരൂര്‍ എം.പി നമ്മുടെ സെലക്ടര്‍മാരിത് കാണുന്നില്ലേ എന്ന് ചോദിച്ചു. സഞ്ജുവിനെ ഉടനെ ടീമിലെടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്.


സെലക്ടര്‍മാര്‍ക്ക് അവഗണിക്കാനാകാത്ത പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. 125 പന്തില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോഡിനും സഞ്ജു അര്‍ഹനായി.

20 ഫോറും 10 സിക്‌സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. 2018 ല്‍ ഉത്തരാഖണ്ഡിന്റെ കര്‍ണ കൗശാലാണ് ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. സഞ്ജുവിന്റെ നേട്ടത്തെ ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ അഭിനന്ദിച്ചു.

സഞ്ജുവിന്റെ മികവില്‍ ഗോവയ്‌ക്കെതിരെ കേരളം നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് അടിച്ചുകൂട്ടി. സഞ്ജുവിന്റെ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജുവിന് പുറമെ സെഞ്ച്വറിയുമായി സച്ചിന്‍ ബേബിയും(127) കേരളത്തിനായി തിളങ്ങി.

Other News in this category4malayalees Recommends