പ്രവാസം; ചരിത്രം,വര്‍ത്തമാനം,ഭാവി വെല്‍ഫയര്‍ കേരള സോഷ്യല്‍ ഓഡിറ്റ്

പ്രവാസം; ചരിത്രം,വര്‍ത്തമാനം,ഭാവി വെല്‍ഫയര്‍ കേരള സോഷ്യല്‍ ഓഡിറ്റ്

കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസം: ചരിത്രം, വര്‍ത്തമാനം, ഭാവി സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്നു.


നവംബര്‍ 1ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ അവതരിപ്പിക്കുന്നതിനായി കുവൈത്തിലെ മലയാളികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.

1.കേരള പുരോഗതിയില്‍ പ്രവാസികളുടെ പങ്ക്,

2. പ്രവാസികളും സാമ്പത്തിക അച്ചടക്കവും,

3.പ്രവാസം : സിനിമ , കല , സാഹിത്യം.

4. ഗള്‍ഫ് കുടിയേറ്റം: പ്രതിസന്ധികള്‍ പരിഹാരങ്ങള്‍,

5.പ്രവാസികളും ആരോഗ്യവും,

6.പ്രവാസികളുടെ അവകാശങ്ങളും സര്‍ക്കാര്‍ നിലപാടുകളും

എന്നീ തലകെട്ടുകളിലാണ് പ്രബന്ധവതരണം നടക്കുക.പ്രബന്ധങ്ങളുടെ സിനോപ്‌സിസ് ലഭിക്കേണ്ട അവസാന തിയ്യതി: ഒക്ടോബര്‍ 25.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഫോണ്‍: 97649639,67051801,99691432

Other News in this category4malayalees Recommends