കെ.സി.വൈ.എല്‍. ഗോള്‍ഡന്‍ ജൂബിലി സംഗമം: ചാക്കോച്ചന്‍ മറ്റത്തിപ്പറമ്പില്‍, ബിനി തെക്കനാട്ട് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റഴ്സ്

കെ.സി.വൈ.എല്‍. ഗോള്‍ഡന്‍ ജൂബിലി സംഗമം: ചാക്കോച്ചന്‍ മറ്റത്തിപ്പറമ്പില്‍, ബിനി തെക്കനാട്ട് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റഴ്സ്

ചിക്കാഗോ : നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ ചിക്കാഗോയുടെ മണ്ണില്‍ 2019 നവംബര്‍ 1, 2, 3 തീയതികകളില്‍ നടക്കുന്ന കെ.സി.വൈ.എല്‍. എന്ന ക്നാനായ യുവജന പ്രസ്ഥാനത്തിന്റെ 50-ാം പിറന്നാള്‍ ആഘോഷത്തിന്റെ നെടുംതൂണായ കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്റേഴ്സ് ആയി ചിക്കാഗോയുടെ കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ചാക്കോ മറ്റത്തിപ്പറമ്പില്‍, ചിക്കാഗോയിലെ സ്ത്രീസമൂഹത്തിന്റെ മുന്നണി പ്രവര്‍ത്തകയും നല്ലൊരു സംഘാടകയും, കലാകാരിയും, ഇതിനെല്ലാമുപരി നല്ല ഈശ്വരവിശ്വാസിയുമായ ബിനി തെക്കനാട്ടുമാണ്.


മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജൂബിലി സംഗമത്തിന്റെ കള്‍ച്ചര്‍ പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു എന്ന് ഇരുവരും സംയുക്തമായി പറഞ്ഞു.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

Other News in this category



4malayalees Recommends