ഓസ്‌ട്രേലിയയിലേക്കുള്ള ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ ; സ്‌കില്‍ഡ് സ്പൗസുള്ളവര്‍ക്ക് പത്ത് പോയിന്റ്; സ്‌റ്റേറ്റ്-ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്നവര്‍ക്ക് 15 പോയിന്റ് ; കുടിയേറ്റക്കാര്‍ക്ക് നേട്ടമേറെ

ഓസ്‌ട്രേലിയയിലേക്കുള്ള ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ ; സ്‌കില്‍ഡ് സ്പൗസുള്ളവര്‍ക്ക് പത്ത് പോയിന്റ്; സ്‌റ്റേറ്റ്-ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്നവര്‍ക്ക് 15 പോയിന്റ് ; കുടിയേറ്റക്കാര്‍ക്ക് നേട്ടമേറെ

ഓസ്‌ട്രേലിയയിലേക്കുള്ള ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് അധികമായ പോയിന്റുകള്‍ വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയ രംഗത്തെത്തി. പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ഉപദേശമനുസരിച്ചാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പിആര്‍ അപേക്ഷകര്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത്. ഇതനുസരിച്ച് സബ് ക്ലാസ് 491, ജിഎസ്എം വിസകള്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍ വരുത്തുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ് കോള്‍മാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥക്ക് നല്‍കാന്‍ സാധ്യതയുള്ള സംഭാവനകള്‍ പരിഗണിച്ചാണ് പിആര്‍ അപേക്ഷകര്‍ക്ക് പോയിന്റുകള്‍ നല്‍കുന്നത്.


പുതിയ പോയിന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍

1- സ്‌കില്‍ഡ് സ്പൗസ് അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറുള്ള അപേക്ഷകര്‍ക്ക് 10 പോയിന്റുകള്‍ നല്‍കും.

2- സ്‌കില്‍ഡ് സ്പൗസ് അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറില്ലാത്ത അപേക്ഷകര്‍ക്ക് 10 പോയിന്റുകള്‍ നല്‍കും.

3- പിആര്‍ അപേക്ഷരുടെ സ്‌കില്‍ഡ് സ്പൗസ് അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ക്ക് ഇംഗ്ലീഷില്‍ അവഗാഹമുണ്ടെന്നതിന് തെളിവേകിയാല്‍ അഞ്ച് പോയിന്റുകള്‍ നല്‍കുന്നതായിരിക്കും.

4-ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി സ്‌പോണ്‍സര്‍ ചെയ്യുന്ന പിആര്‍ അപേക്ഷകര്‍ക്ക് 15 പോയിന്റുകള്‍ നല്‍കും. ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയയിലുള്ള ബന്ധു സ്‌പോണ്‍സര്‍ ചെയ്യുന്ന പിആര്‍ അപേക്ഷകര്‍ക്കും 15 പോയിന്റുകള്‍ നല്‍കും.

5- പ്രത്യേക സ്റ്റെം അഥവാ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്ത മാറ്റിക്‌സ് യോഗ്യതകളുള്ള പിആര്‍ അപേക്ഷകര്‍ക്കും 10 പോയിന്റുകള്‍ നല്‍കും.



Other News in this category



4malayalees Recommends