ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ട്; കേസ് പ്രതിച്ഛായ നശിപ്പിച്ചു; ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ട്;  കേസ് പ്രതിച്ഛായ നശിപ്പിച്ചു; ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും, അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമര്‍പ്പിച്ചത്.


ആനക്കൊമ്പു കേസുമായി ബന്ധപ്പെട്ട് മോഹന്‍ ലാല്‍ അടക്കമുള്ളവര്‍ക്ക് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഒക്കറന്‍സ് റിപ്പോര്‍ട്ട് ക്രിമിനല്‍ കേസായി പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചത്. കേസില്‍ ലാല്‍ ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി, പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിചാരണ നടപടിയിലേക്ക് കടക്കുകയായിരുന്നു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബര്‍ 30 നാണ് കോടതിക്ക് കൈമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മോഹന്‍ലാലിന്റെ തേവരയിലുളള വീട്ടില്‍ ആദായികുതി വിഭാഗം നടത്തിയ റെയ്ഡില്‍ നാലു ആനക്കൊമ്പുകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്.മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

Other News in this category4malayalees Recommends