കാഴ്ച്ച പരിമിതിയുള്ള ആദ്യത്തെ വനിത ഐഎഎസ് ഉദ്യോഗസ്ഥ; തിരുവനന്തപുരം സബ് കളക്ടര്‍ പദവി ഏറ്റെടുത്ത പ്രഞ്ജാല്‍ പാട്ടീല്‍ അതിജീവിച്ചത് അന്ധത ഉയര്‍ത്തിയ വെല്ലുവിളിയെ

കാഴ്ച്ച പരിമിതിയുള്ള ആദ്യത്തെ വനിത ഐഎഎസ് ഉദ്യോഗസ്ഥ; തിരുവനന്തപുരം സബ് കളക്ടര്‍ പദവി ഏറ്റെടുത്ത പ്രഞ്ജാല്‍ പാട്ടീല്‍ അതിജീവിച്ചത് അന്ധത ഉയര്‍ത്തിയ വെല്ലുവിളിയെ

തിരുവനന്തപുരം സബ് കളക്ടര്‍ പദവി ഏറ്റെടുത്ത് രാജ്യത്തെ കാഴ്ച്ച പരിമിതിയുള്ള ആദ്യത്തെ വനിത ഐഎഎസ് ഉദ്യോഗസ്ഥയായി പ്രഞ്ജാല്‍ പാട്ടീല്‍. പ്രജ്ഞ ഔദ്യോഗികമായി ജോലിയില്‍ പ്രവേശിച്ചത് ഇന്ന് രാവിലെയാണ്.2018ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഞ്ജാല്‍, എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ ആയിരുന്നു. 2017 യുപിഎസ്സി പരീക്ഷയില്‍ 124-ാം റാങ്ക് നേടിയാണ് പ്രഞ്ജാല്‍ ഐഎഎസ് നേടിയത്. എട്ടാം വയസ്സില്‍ രണ്ട് കണ്ണുകളുടെയും റെറ്റിനയ്ക്ക് പരിക്കേറ്റ പ്രഞ്ജാലിന് കാഴ്ച്ച പൂര്‍ണമായും നഷ്ടമായി.


ചെറുപ്പത്തില്‍ തന്നെ കാഴ്ച്ചപരിമിതി ഉണ്ടായത് കൊണ്ട് തനിക്ക് ആ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞതായി പ്രഞ്ജാല്‍ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിരുന്നു. ശസ്ത്രക്രിയകള്‍ അന്ന് തന്നെ നടത്തിയിരുന്നെങ്കിലും വേദന മാത്രമായിരുന്നു ഫലം.കൊച്ചിയില്‍ ചുമതല ഏറ്റെടുത്തത് കഴിഞ്ഞ മെയ് 28ന് ആണ്.പാട്ടീലിനൊപ്പം അവരുടെ കുടുംബവും എറണാകുളത്ത് എത്തിയിരുന്നു.മുംബൈ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സസ് ബിരുദം നേടിയിട്ടുണ്ട്.പിന്നീട് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എംഎ ഡല്‍ഹി ജെഎന്‍യുവില്‍ നിന്നും നേടി.

Other News in this category4malayalees Recommends