ഇത് സില്‍ക്ക് സ്മിതയുടെ പുനര്‍ ജന്മമോ? ടിക് ടോക്ക് താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍

ഇത് സില്‍ക്ക് സ്മിതയുടെ പുനര്‍ ജന്മമോ?  ടിക് ടോക്ക് താരത്തെ കണ്ട് അമ്പരന്ന് ആരാധകര്‍

'സില്‍ക്ക് സ്മിത' എന്ന പേരിന് ഒരു മുഖവുരയുടെ ആവശ്യം ഇല്ല. ഒരു കാലത്ത് സിനിമയെ താങ്ങി നിര്‍ത്തിയിരുന്നത് സ്മിതയുടെ ചിത്രങ്ങളായിരുന്നു. 36ാം വയസില്‍ വളരെ ആകസ്മികമായായിരുന്നു അവരുടെ മരണം. ആ മരണം ഇന്നും ദുരൂഹമായി തുടരുന്നുമുണ്ട്.


എന്നാല്‍ ഇപ്പോഴും ആരാധാനാ പാത്രമായ സ്മിതയെ ടിക് ടോക്കിലൂടെ വീണ്ടും കാണാനായ സന്തോഷത്തിലാണ് ആരാധകര്‍. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച 'പേസ കൂടാത്' എന്ന ഗാനമാണ് ടിക് ടോക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് അഭിപ്രായപ്പെടുന്നത്. സ്മിത പുനര്‍ജന്മമെടുത്തതാണോയെന്നും ചോദിക്കുന്നവരും കുറവല്ല.

Other News in this category4malayalees Recommends