ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത ശേഷം പിന്മാറി; ചലച്ചിത്രതാരം മഞ്ജുവാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് സംഘടനകളും

ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത ശേഷം പിന്മാറി; ചലച്ചിത്രതാരം മഞ്ജുവാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് സംഘടനകളും

ചലച്ചിത്രതാരം മഞ്ജുവാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് സംഘടനകളും രംഗത്ത്. പ്രളയത്തില്‍ തകര്‍ന്ന വയനാട്, പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത ശേഷം വാഗ്ദാനം പാലിക്കാത്തതിന്റെ പേരിലാണ് സംഘടനകളുടെ നീക്കം. എറണാകുളം പ്രസ്സ് ക്ലബില്‍ച്ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ആവശ്യം മുന്നോട്ട് വെച്ചത്.


2017ലാണ് സംഭവം. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മഞ്ജൂ വാര്യരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തെന്നും എന്നാല്‍ 2 വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചില്ലെന്നുമാണ് കോളനിക്കാരുടെ പരാതി.കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായെന്നും പ്രദേശത്തുകാര്‍ക്കായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.

കേരള സര്‍ക്കാരിന്റെയും പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളുടെയും ബ്രാന്റ് അംബാസഡര്‍ എന്ന നിലയില്‍ വിശ്വാസ്യതയുടെ പ്രതീകമായി പ്രവര്‍ത്തിച്ചുവരുന്ന മഞ്ജു വാര്യര്‍ വിശ്വാസവഞ്ചന നടത്തിയതായും, ആദിവാസികളുടെ പേരില്‍ ധനസമാഹരണം നടത്തിയതുമായാണ് ആദിവാസികള്‍ വിശ്വസിക്കുന്നത് എന്നും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത ഗോത്ര മഹാ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറഞ്ഞു

Other News in this category4malayalees Recommends