ബുക്കര്‍ പ്രൈസ് അവാര്‍ഡ് പങ്കിട്ട് മാര്‍ഗ്രറ്റ് അറ്റ് വുഡും ബെര്‍നഡൈന്‍ എവരിസ്റ്റോയും; ഇക്കുറി പുരസ്‌കാര നിര്‍ണയം ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്ന്

ബുക്കര്‍ പ്രൈസ് അവാര്‍ഡ് പങ്കിട്ട് മാര്‍ഗ്രറ്റ് അറ്റ് വുഡും ബെര്‍നഡൈന്‍ എവരിസ്റ്റോയും;  ഇക്കുറി പുരസ്‌കാര നിര്‍ണയം ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്ന്

മാര്‍ഗ്രറ്റ് അറ്റ് വുഡിന്റെ ദ ടെസ്റ്റ്‌മെന്റ് (The Testament) ബെര്‍നാര്‍ഡിന് എവരിസ്റ്റോയുടെ ഗേള്‍ വുമണ്‍ അദര്‍ എന്നി കൃതികള്‍ ഒന്നിച്ച് ബുക്കര്‍ പ്രൈസ് അവാര്‍ഡ് പങ്കിട്ടു.ബുക്കര്‍ പ്രൈസ് അവാര്‍ഡ്‌സിന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയാണ് എവരിസ്റ്റോ. 19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്. അറ്റ് വുഡ് 2000 ത്തില്‍ ഇതിന് മുന്‍പ് ബുക്കര്‍ പ്രൈസ് നേടിയിട്ടുണ്ട്.


ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത്. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും. 79-കാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡ് ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ സ്വന്തമാക്കി.ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു.

Other News in this category4malayalees Recommends