സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ വീണ്ടും തിരിച്ചടി; പാക്കിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും; ലോകബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ ഏജന്‍സികളുടെ സാമ്പത്തികസഹായം ലഭിക്കാന്‍ ഇനി ബുദ്ധിമുട്ടാകും

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തില്‍ വീണ്ടും തിരിച്ചടി; പാക്കിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും; ലോകബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ ഏജന്‍സികളുടെ സാമ്പത്തികസഹായം ലഭിക്കാന്‍ ഇനി ബുദ്ധിമുട്ടാകും

ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്ഥാനെ ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എഫ്.എ.ടി.എഫ് നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സമയബദ്ധിതമായി നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സംഘടന നീങ്ങുന്നത്.


ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ ഗ്രേ പട്ടികയിലുള്ള പാകിസ്താന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടുമുന്നിലുള്ള ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എഫ്.എ.ടി.എഫ്. പ്ലീനറിയില്‍ പങ്കെടുക്കുന്ന ഔദ്യോഗികവൃത്തങ്ങളാണ് പാകിസ്താനെതിരെ സ്വീകരിച്ചേക്കാവുന്ന കടുത്ത നടപടിയെക്കുറിച്ച് സൂചന നല്‍കിയത്. എഫ്.എ.ടി.എഫില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടേക്കുമെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ ബാങ്കോക്കില്‍ നട ന്ന ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യ പസഫിക് ജോയിന്റ് ഗ്രൂപ്പിന്റെ യോഗം, ആക്ഷന്‍ പ്ലാനിലെ 27 നിര്‍ദ്ദേശങ്ങളില്‍ ആറെണ്ണം മാത്രമാണ് പാകിസ്ഥാന്‍ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ടാസ്‌ക് ഫോഴ്‌സിന്റെ 40 സാങ്കേതിക മാനദണ്ഡങ്ങളില്‍ 30എണ്ണവും പാകിസ്ഥാന്‍ നടപ്പാക്കിയിട്ടില്ലെന്നും ഒന്നുമാത്രമാണ് പൂര്‍ണമായി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എഫ്.എ.ടി.എഫ്. നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക.. കഴിഞ്ഞ ജൂണില്‍ നടന്ന യോഗത്തിലാണ് പാകിസ്താനെ ഗ്രേ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ഒരുവര്‍ഷത്തിനുള്ളില്‍ നിഷ്‌കര്‍ഷിച്ച കര്‍മപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ ഇറാനും ഉത്തര കൊറിയയ്ക്കും ഒപ്പം പാക്കിസ്ഥാനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചന നല്‍കിയിരുന്നു.

ഗ്രേ പട്ടികയില്‍ തുടര്‍ന്നാലും ഡാര്‍ക് ഗ്രേ പട്ടികയിലേക്ക് മാറ്റിയാലും ഐ.എം.എഫ്. ലോകബാങ്ക് തുടങ്ങിയ ധനകാര്യ ഏജന്‍സികളുടെ സാമ്പത്തികസഹായം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന പാകിസ്താനെ ഇത് കൂടുതല്‍ ദുരിതത്തിലാക്കും.

Other News in this category



4malayalees Recommends