അമേരിക്കയിലെ പത്ര ദ്രശ്യ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

അമേരിക്കയിലെ പത്ര ദ്രശ്യ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

എഡിസന്‍, ന്യു ജെഴ്സി: സഹപ്രവര്‍ത്തകരുടെ മികവിനെ ആദരിച്ചു കൊണ്ട് ഇന്ത്യാ പ്രസ് ക്ലബ് വിവിധ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകള്‍ നല്കി


മികച്ച എഡിറ്ററും റിപ്പോര്‍ട്ടറുമായി തെരെഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ പുത്തഞ്ചിറയുടെ അസാന്നിധ്യത്തില്‍ രാജു പള്ളത്ത് അദ്ധേഹത്തിനുള്ള അവാര്‍ഡ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റു വാങ്ങി.

ദ്യശ്യമാധ്യമ മേഖലയില്‍ നിന്നും ഫ്ളവേഴ്സ് ടി വി യു എസ് എയുടെ സീനിയര്‍ പ്രൊഡ്യൂസറായ മഹേഷ് മുണ്ടയാട്, കൈരളി ടി വി പെന്‍സല്‍വാനിയ ബൂറോ ചീഫായ ജിജി എം കോശി, ഏഷ്യാനെറ്റ് യു എസ്സ് റൗണ്ട് അപ്, എഷ്യാനെറ്റ് ന്യൂസ് 'അമേരിക്ക ഈ ആഴ്ച' എന്നിവയുടെ ഫിലാഡല്‍ഫിയ കോര്‍ഡിനേറ്റര്‍ അരുണ്‍ കോവാട്ട് എന്നിവരും മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

അവാര്‍ഡ് നല്കിയതില്‍ പ്രസ് ക്ലബിനും ഇതിനു അര്‍ഹരാക്കിയ മധ്യമങ്ങള്‍ക്കും അവര്‍ നന്ദി പറഞ്ഞു.

പുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് മൊയ്തീന്‍ നാട്ടിലാണ്.'മലയാളം ഡെയ്ലി ന്യൂസ്' ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണു മൊയ്തീന്‍ പുത്തന്‍ച്ചിറ. ഫ്രീലാന്‍സ്ജേര്‍ണലിസ്റ്റായും വാര്‍ത്തകളും ലേഖനങ്ങളൂം എഴുതുന്നു. പ്രസ്സ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.

Other News in this category4malayalees Recommends