സിനിമയില്‍ ഇന്നിംഗ്‌സ് തുറക്കാനിറങ്ങി ഹര്‍ബജന്‍ സിങ്ങും ഇര്‍ഫാന്‍ പത്താനും; അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'വിക്രം 58'ല്‍ ഇര്‍ഫാനും കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന 'ഡിക്കിലൂന'യിലൂടെ ബാജിയും തമിഴ് സിനിമയിലേക്ക്

സിനിമയില്‍ ഇന്നിംഗ്‌സ് തുറക്കാനിറങ്ങി ഹര്‍ബജന്‍ സിങ്ങും ഇര്‍ഫാന്‍ പത്താനും; അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'വിക്രം 58'ല്‍ ഇര്‍ഫാനും കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന 'ഡിക്കിലൂന'യിലൂടെ ബാജിയും തമിഴ് സിനിമയിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു കാലത്തെ സൂപ്പര്‍ താരങ്ങളായിരുന്നു ഹര്‍ബജന്‍ സിങ്ങും ഇര്‍ഫാന്‍ പത്താനും. ഫാസ്റ്റ് ബൗളറായ പത്താനും സ്പിന്നറായിരുന്ന ഹര്‍ബജനും ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലു തന്നെയായിരുന്നു. ഒരുകാലത്ത് ബൗളിംഗിലൂടെ ആരാധകരെ ത്രസിപ്പിച്ച താരങ്ങള്‍ ഇപ്പോഴിതാ വെള്ളിത്തിരയിലും അരങ്ങേറ്റം കുറിക്കുകയാണ്.


തമിഴ് സിനിമയിലൂടെയാണ് ഇര്‍ഫാനും ഹര്‍ഭജനും വെള്ളി വെളിച്ചത്തിലേക്ക് കടക്കുന്നത്. തമിഴ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെയാണ് താരങ്ങള്‍ ആരാധകരെ അറിയിച്ചത്.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന 'വിക്രം 58' എന്ന സിനിമയില്‍ സുപ്രധാന വേഷത്തിലാണ് ഇര്‍ഫാന്‍ അരങ്ങേറുന്നത്. സിനിമയില്‍ അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ച് ഇര്‍ഫാന്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തു. 'പുതിയ തുടക്കം, പുതിയ വെല്ലുവിളി, പ്രതീക്ഷയോടെ മുന്നോട്ട്' എന്നാണ് ഇര്‍ഫാന്‍ വീഡിയോക്കൊപ്പം കുറിച്ചത്.

കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന 'ഡിക്കിലൂന' എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഭജന്റെ സിനിമാ അരങ്ങേറ്റം. 'ഡിക്കിലൂനയിലൂടെ ഞാന്‍ തമിഴ് സിനിമിയിലേക്ക് വരികയാണ്. മുഴുവന്‍ ടീമിനും നന്ദി. ഇപ്പോള്‍ സിനിമയെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ല.' - ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends