യക്ഷിയായി റിമ കല്ലിങ്കല്‍; കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പം മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് താരം

യക്ഷിയായി റിമ കല്ലിങ്കല്‍; കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പം മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് താരം

കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പം മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കല്ലിങ്കല്‍. യക്ഷിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് ശില്‍പ്പത്തിനു താഴെ യക്ഷിയെ അനുകരിച്ച് ഇരിക്കുന്ന തന്റെ ചിത്രം റിമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ചിത്രത്തിനൊപ്പം ഒരു കുറിപ്പും റിമ പങ്കുവെച്ചിട്ടുണ്ട്.


'സ്ത്രീ ശരീരത്തെ നിര്‍വചിക്കുകയാണ് യക്ഷി. സ്ത്രീകള്‍ എന്നും പെയിന്റിംഗുകളുടെയും, ശില്‍പങ്ങളുടെയും കവിതകളുടെയും വിഷയം ആയിട്ടുണ്ട്. അത് ചിലപ്പോള്‍ നിസ്സീമമായും ചിലപ്പോള്‍ തെറ്റായും പ്രതിനിധീകരിച്ചിരിക്കാം, നീണ്ട വാര്‍പ്പുമാതൃകകള്‍ക്ക് വഴിവെച്ചിരിക്കാം. ഇവിടെ ഞങ്ങള്‍ സ്വന്തം ശാരീരിക സ്വഭാവത്തിലൂടെ, സ്വീകാര്യത തേടുകയാണ്.' റിമ കുറിച്ചു.

Other News in this category4malayalees Recommends