കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ മൂന്ന് നിര്‍ണായ സാക്ഷികള്‍ ജീവനോടെയില്ലെന്ന് പോലീസ്; വിവിധ സാഹചര്യങ്ങളില്‍ മരണമടഞ്ഞത് കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രോസിക്യൂഷന് ഏറ്റവും സഹായകരമാകുമായിരുന്ന സാക്ഷികള്‍

കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ മൂന്ന് നിര്‍ണായ സാക്ഷികള്‍ ജീവനോടെയില്ലെന്ന് പോലീസ്;  വിവിധ സാഹചര്യങ്ങളില്‍ മരണമടഞ്ഞത് കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രോസിക്യൂഷന് ഏറ്റവും സഹായകരമാകുമായിരുന്ന സാക്ഷികള്‍

കൂടത്തായിയിലെ കൊലപാതക പരമ്പര തെളിയിക്കാന്‍ പോലീസിനെ സഹായിക്കുന്ന മൂന്ന് നിര്‍ണായക സാക്ഷികള്‍ ജീവനോടെയില്ലെന്ന് പോലീസ്. വ്യാജ വില്‍പത്രത്തിന്റെ നികുതി സ്വീകരിച്ച കൂടത്തായി വില്ലേജ് അസിസ്റ്റന്റ് സുധീര്‍, ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം നത്തിയ ഡോ. ആര്‍ സോനു, ജോളിയുടെ ഭൂമി ഇടപാടില്‍ ഇടനിലക്കാരനായിരുന്ന എന്‍.എം.എസ് നാസര്‍ എന്നിവരാണ് മരണപ്പെട്ടത്.


ജോളി ജോസഫിന്റെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. ആര്‍ സോനുവായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് സോനു മരിച്ചത്. ജീവിച്ചിരുന്നുവെങ്കില്‍ കൂടത്തായി കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രോസിക്യൂഷന് ഏറ്റവും സഹായകരമാകുമായിരുന്ന സാക്ഷിയാകുമായിരുന്നു അദ്ദേഹം.

പൊന്നാമറ്റത്തെ റോയിയുടെ വീടും സ്ഥലവും വ്യാജവില്‍പത്രം ഉപയോഗിച്ച് ജോളി കൈവശപ്പെടുത്തിയ സമയത്ത് കൂടത്തായി വില്ലേജ് അസിസ്റ്റന്റായിരുന്ന സുധീര്‍ 2015 ജൂലൈ ഒന്നിനാണ് മരിച്ചത്. അസുഖബാധിതനായി മൂന്നു മാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു സുധീര്‍ മരിച്ചത്.സംശയസാഹചര്യത്തില്‍ മരിച്ച രാമക്യഷ്ണന്റെ എന്‍.ഐ.ടിക്ക് സമീപത്തെ അഞ്ചേക്കര്‍ ഭൂമി വിറ്റതിന്റെ ഇടനിലക്കാരന്‍ എന്‍.എം.എസ് നാസര്‍ 2016ലാണ് മരിച്ചത്‌

Other News in this category4malayalees Recommends