'വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണ്'; യുഎഇയില്‍ അമ്മയെ അപമാനിച്ച് സംസാരിച്ച മകന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

'വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണ്'; യുഎഇയില്‍ അമ്മയെ അപമാനിച്ച് സംസാരിച്ച മകന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

യുഎഇയില്‍ മോശം വാക്കുകള്‍ പ്രയോഗിച്ച് സ്വന്തം അമ്മയെ അപമാനിച്ച മകന് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഫുജൈറ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. അറബ് പൗരനായ യുവാവിന് 50,000 ദിര്‍ഹം പിഴ ചുമത്തണമെന്നാവശ്യപ്പെട്ടാണ് അമ്മ ഫുജൈറ കോടതിയെ സമീപിച്ചത്. വീട്ടിലിരിക്കുന്നതിനേക്കാള്‍ നല്ലത് നൈറ്റ് ക്ലബ്ലില്‍ പോയി ഡാന്‍സ് ചെയ്യുന്നതാണെന്നായിരുന്നു യുവാവ് അമ്മയോട് പറഞ്ഞത്.


എന്നാല്‍ തന്റെ അച്ഛനും അമ്മയും തമ്മില്‍ ഫുജൈറ കുടുംബ കോടതിയില്‍ കേസ് നടക്കുകയാണെന്നും അതില്‍ താന്‍ അച്ഛന്റെ നിലപാടിനെ പിന്തുണച്ചതിനുള്ള പ്രതികാരമായാണ് അമ്മ പരാതി നല്‍തിയതെന്നുമായിരുന്നു മകന്റെ മറുപടി. കുടുംബ തര്‍ക്കത്തില്‍ അച്ഛന്റെ ഭാഗത്താണ് ശരിയെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. എന്നാല്‍ അമ്മയെ ഒരിക്കലും അപമാനിച്ചിട്ടില്ല. താന്‍ അച്ഛനൊപ്പം നിന്നതിനാണ് അമ്മ കേസ് നല്‍കിയതെന്ന് ആരോപിച്ച ഇയാള്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ രണ്ട് സാക്ഷികളെ ഹാജരാക്കാമെന്നും അതുവരെ കേസ് നീട്ടിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. ന്യായം അമ്മയുടെ ഭാഗത്താണെന്ന് നിരീക്ഷിച്ച കോടതി യുവാവിന് ശിക്ഷ വിധിക്കുകയായിരുന്നു.

Other News in this category4malayalees Recommends