തൃശ്ശൂരില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പുടമയുടെ മൃതദേഹം കണ്ടെത്തിയത് ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍; ഇരുകൈകളും പിറകിലേയ്ക്ക് കെട്ടിയ നിലയില്‍; ലക്ഷങ്ങള്‍ വരുന്ന തുകയുമായി ദിവസവും അര്‍ധരാത്രി ഒറ്റയ്ക്കു സഞ്ചരിക്കുമെന്ന വിവരം കൊലയ്ക്ക് പ്രേരിപ്പിച്ചു

തൃശ്ശൂരില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പുടമയുടെ മൃതദേഹം കണ്ടെത്തിയത് ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍; ഇരുകൈകളും പിറകിലേയ്ക്ക് കെട്ടിയ നിലയില്‍; ലക്ഷങ്ങള്‍ വരുന്ന തുകയുമായി ദിവസവും അര്‍ധരാത്രി ഒറ്റയ്ക്കു സഞ്ചരിക്കുമെന്ന വിവരം കൊലയ്ക്ക് പ്രേരിപ്പിച്ചു

കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ പമ്പ് ഉടമയെ ശ്വാസംമുട്ടിച്ചുകൊന്ന് വഴിയരികില്‍ തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയത്. മനോഹരന്റെ മൃതദേഹം ഗുരുവൂയൂരില്‍ വഴിയരുകില്‍നിന്നാണ് കണ്ടെത്തിയത്. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തിയിരുന്നു.


കേസില്‍ മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കുന്നതിനാണ് മനോഹരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ളവര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി വിവരം. കയ്പമംഗലം സ്വദേശികളായ മൂന്ന് പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

ലക്ഷങ്ങള്‍ വരുന്ന കലക്ഷന്‍ തുകയുമായി ദിവസവും അര്‍ധരാത്രി മനോഹരന്‍ ഒറ്റയ്ക്കു വീട്ടിലേക്കു സഞ്ചരിക്കുമെന്ന വിവരമാണ് പ്രതികളെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നു വിവരം. എന്നാല്‍, തിങ്കളാഴ്ചത്തെ കലക്ഷന്‍ തുകയായ 5 ലക്ഷം രൂപ പമ്പിലെ ഓഫിസില്‍ തന്നെ സൂക്ഷിച്ചാണ് മനോഹരന്‍ വീട്ടിലേക്കു മടങ്ങിയത്. ഇതറിയാതെ മറ്റൊരു വാഹനത്തില്‍ മനോഹരനെ പിന്തുടര്‍ന്ന മൂന്നംഗ സംഘം, അതിവേഗം മറികടന്നെത്തി കാറില്‍ ഇരച്ചുകയറുകയും മനോഹരനെ കീഴ്‌പ്പെടുത്തുകയുമായിരുന്നെന്നു പൊലീസ് കരുതുന്നു.

മനോഹരന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇരുകൈകളും പിറകിലേയ്ക്ക് കെട്ടിയ നിലയിലായിരുന്നു. കൈകള്‍ കൂട്ടിയൊട്ടിക്കാന്‍ ഉപയോഗിച്ച വലിയ ടേപ്പും സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം,

പമ്പുടമയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തു പെട്രോള്‍ പമ്പുടമകള്‍ പ്രതിഷേധ ദിനം ആചരിക്കും. തൃശൂര്‍ ജില്ലയില്‍ ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ പമ്പുകള്‍ അടച്ചിടും.

Other News in this category4malayalees Recommends