വ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോ

വ്യാജന്മാരുടെ പിറകെ പോകാതെ വിദഗ്ദ ചികില്‍സ നേടണം: ഡോ. സാറാ ഈശോ

എഡിസന്‍, ന്യൂജേഴ്സി: കാന്‍സര്‍ എന്നൊരു രോഗമില്ലെന്നും മറ്റും പറയുന്ന മോഹന വൈദ്യന്മാരെതള്ളിക്കളഞ്ഞു കൊണ്ട് വിദഗ്ദ ചികില്‍സ തേടാന്‍ മടിക്കരുതെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം നേടീയ ഡോ. സാറാ ഈശോ. എഡിസണില്‍ ഇഹോട്ടലില്‍ നടന്ന കണ്വന്‍ഷനില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ അവാര്‍ഡ് സമ്മാനിച്ചു.


മെഡിക്കല്‍ രംഗത്ത് വലിയ നേട്ടം കൈവരിച്ച ഒട്ടേറേ പേരുള്ളപ്പോള്‍ ഈ അംഗീകാരം തനിക്കു നല്കിയതില്‍ സന്തോഷമുണ്ട്. ഇത് വിനയപൂര്‍വം സ്വീകരിക്കുന്നുപ്രശസ്ത ഓങ്കോളജിസ്റ്റായ അവര്‍ പറഞ്ഞു.

എഴുത്തുകാരിയും പ്രസ് ക്ലബ് അംഗവും കൂടിയാണു ഡോ. സാറാ ഈശോ എന്ന പ്രത്യേകതയുമുണ്ട്. ജനനി മാസികയുടെ ലിറ്റററി എഡിറ്ററാണ്.

ആരോഗ്യ സേവന രംഗത്ത് ജീവിതം ഉഴിഞ്ഞു വെച്ചതിനൊപ്പം, സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍വ്യക്തിമുദ്ര പതിപ്പിച്ചു.ഫോമാ വിമന്‍സ് ഫോറം ചെയര്‍ എന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം മുക്തകണ്ടം പ്രശംസിക്കപ്പെട്ടിരുന്നു

ന്യൂജേഴ്സിയിലെ ഓഷ്യന്‍ കൗണ്ടിയിലെ ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയുമായി ചേര്‍ന്നു നടത്തി വരുന്ന കാന്‍സര്‍ സര്‍വൈവേഴ്സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 365 ദിവസത്തില്‍ ഒരു ദിവസമെങ്കിലും കാന്‍സറിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും വിട്ട് വൈല്‍ഡ് വെസ്റ്റ് നൃത്തങ്ങളും, ഭക്ഷണവുമൊക്കെയായി ഒരു ആഘോഷമായാണ് കാന്‍സര്‍ സര്‍വൈവേഴ്സ് ഡേ കൊണ്ടാടുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം എടുത്ത്,ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി.

ജനനി മാസികയില്‍ സ്ഥിരമായി വനിതാരംഗം എന്ന പംക്തിയും കൈകാര്യം ചെയ്യുന്നു. നിലയ്ക്കാത്ത സ്പന്ദനം എന്ന പുസ്തകവും പ്രസദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയില്‍ മലയാളി സമൂഹത്തിനുവേണ്ടി പല സെമിനാറുകളും ഡോ: സാറാ ഈശോയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. ബ്രെസ്റ്റ് കാന്‍സര്‍ അവേയര്‍നെസ്, ഗെറ്റിംഗ് ഓള്‍ഡ് ഗ്രേസ്ഫുള്ളി തുടങ്ങിയവ അവയില്‍ ചിലതാണ്.

ഭര്‍ത്താവ് ഡോ: ജോണ്‍ ഈശോ, മക്കള്‍ ഡോ. മനോജ്, മെലിസ്സ

Other News in this category4malayalees Recommends