'ഫിറോസ് കുന്നുംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസം? വനിതാ കമ്മീഷന്റെ 'കേസെടുപ്പ്' ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമാണ് വേണ്ടത്' : രൂക്ഷ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

'ഫിറോസ് കുന്നുംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസം? വനിതാ കമ്മീഷന്റെ 'കേസെടുപ്പ്' ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമാണ് വേണ്ടത്' : രൂക്ഷ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. വനിതാ കമ്മീഷന്റെ 'കേസെടുപ്പ്' ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടതെന്ന് ഹരീഷ് പറയുന്നു. കെഎസ്യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരിയെ അപമാനിച്ചു സംസാരിച്ച ഫിറോസിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.


ഫേസ്ബുക്ക് കുറിപ്പ്:

ഫിറോസ് കുന്നുംപറമ്പില്‍ എന്ന ഫ്രോഡിനെതിരെ ക്രിമിനല്‍ കേസെടുത്ത് അകത്തിടാന്‍ എന്താണ് താമസം എന്നു മനസിലാകുന്നില്ല. ചികിത്സാ സഹായങ്ങളുടെ പേരില്‍ വിദേശത്ത് നിന്ന് അനധികൃതമായി കോടിക്കണക്കിനു രൂപ കൈപറ്റുകയും, അതെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരൂപയോഗിക്കുകയും, അതിന് ഒരു അക്കൗണ്ടബിലിറ്റിയും ഇല്ലാതിരിക്കുകയും, മനുഷ്യരുടെ ഉള്ളിലെ നന്മ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഫിറോസ് എന്ത് ചാരിറ്റി ചെയ്യുന്നുവെന്നാണ്

ചാരിറ്റി ചെയ്യുന്നത് ഓരോ രോഗിയുടെയും വിഷമതകള്‍ കണ്ട് സഹായം ചെയ്യുന്ന നന്മയുള്ള കുറെ മനുഷ്യരാണ്. അതില്‍ നല്ലൊരു ശതമാനം സക്കാത്തില്‍ വിശ്വസിക്കുന്ന മുസ്ലിം സഹോദരന്മാരാണ്. അത് വാങ്ങിച്ചു കണക്ക് ബോധിപ്പിക്കാതെ ചെലവാക്കുന്ന നെന്മമരമല്ല. അയാളെ വിമര്‍ശിച്ച ഒരു സ്ത്രീയെ പരസ്യമായി verbal abuse ചെയ്യുന്ന ഒറ്റക്കാര്യം മതി ഫിറോസിന്റെ മാനസിക നിലവാരം മനസിലാക്കാന്‍.

വനിതാ കമ്മീഷന്റെ 'കേസെടുപ്പ്' ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അതിനു താമസമെന്ത് എന്നു മനസിലാകുന്നില്ല.

ഗുണ്ടായിസവും സൈബര്‍ ലിഞ്ചിങ്ങും കയ്യില്‍ വെച്ചാല്‍ മതി. ഇവിടെ ചെലവാകില്ല.

Other News in this category4malayalees Recommends