ഷെയ്ന്‍ വാട്‌സന്റെ ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകളില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍; ഞെട്ടിത്തരിച്ച് ആരാധകര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് താരം; ഹാക്കര്‍മാരുടെ പണിയെന്നും വിശദീകരണം

ഷെയ്ന്‍ വാട്‌സന്റെ ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകളില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍; ഞെട്ടിത്തരിച്ച് ആരാധകര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് താരം; ഹാക്കര്‍മാരുടെ പണിയെന്നും വിശദീകരണം

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്സന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. വാട്‌സന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതാണെന്നാണ് വാട്‌സണ്‍ നല്‍കിയ വിശദീകരണം. വാട്‌സന്റെ വെരിഫൈഡ് എക്കൗണ്ടില്‍ ഇത് പോസ്റ്റ് ചെയ്യപ്പെട്ടതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായി. ഇതോടെ വാട്‌സണ്‍ മാപ്പ് പറഞ്ഞും രംഗത്തെത്തി.


''എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മോശമായ രീതിയിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതില്‍ ഞാന്‍ മാപ്പ് പറയുന്നു. കഴിഞ്ഞ ദിവസം എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമും'' - വാട്സന്‍ പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങളില്‍ ഇന്‍സ്റ്റഗ്രാം കുറച്ച് കൂടി വേഗത്തില്‍ പ്രതികരിക്കണമെന്നും താരം ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച വാട്സന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയപ്പെട്ടിരുന്നു. എന്നാല്‍ ഇത് വേഗം തന്നെ കണ്ടെത്താനും അക്കൗണ്ട് തിരിച്ചുപിടിക്കാനും സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് താരം ആരാധകരോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്. ഇതും പരിഹരിച്ചു എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അടുത്ത വാര്‍ത്ത. വാട്സന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു.

Other News in this category4malayalees Recommends