'ഷക്കീല തരംഗം ആഞ്ഞടിച്ച ആ സമയത്ത് എന്റെ പടം തയേറ്ററിലെത്തിയത് 'എ പടം' എന്ന ലേബലില്‍; വിതരണക്കാരുടെ ചതി; സിനിമാ രംഗത്തു നിന്നു നേരിടേണ്ടി വന്ന ചതിയെ കുറിച്ചും അനിതാ നായരുമായുള്ള വിവാഹത്തെ കുറിച്ചും മനസു തുറന്ന് നടന്‍ മധു മേനോന്‍

'ഷക്കീല തരംഗം ആഞ്ഞടിച്ച ആ സമയത്ത് എന്റെ പടം തയേറ്ററിലെത്തിയത് 'എ പടം' എന്ന ലേബലില്‍; വിതരണക്കാരുടെ ചതി; സിനിമാ രംഗത്തു നിന്നു നേരിടേണ്ടി വന്ന ചതിയെ കുറിച്ചും അനിതാ നായരുമായുള്ള വിവാഹത്തെ കുറിച്ചും മനസു തുറന്ന് നടന്‍ മധു മേനോന്‍

ഒരുകാലത്ത് ചെറുതുമ വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് മധു മേനോന്‍. അക്കാലത്ത് മികച്ചൊരു യുവനടനായി വിലയിരുത്തപ്പെട്ടിരുന്ന മധുവിന് സംഭവിച്ചത് നല്ല കാര്യങ്ങളല്ലായിരുന്നു. പതിനാല് വര്‍ഷം എന്ത് കൊണ്ട് സിനിമയില്‍ നിന്നും മാറി നിന്നത് എന്ന ചോദ്യത്തിന് താരമിപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമയിലെ ചതിക്കുഴികളില്‍ വീണ് പോയതിനെ കുറിച്ചുമെല്ലാം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മധു മേനോന്‍ പറഞ്ഞിരിക്കുകയാണ്.


മധു മേനോന്റെ വാക്കുകള്‍-'99ല്‍ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിനു ശേഷവും 'ദൈവത്തിന്റെ മക്കള്‍' എന്ന സീരിയല്‍, 'കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍' തുടങ്ങിയ സിനിമകള്‍ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാന്‍ നായകനായ 'ഗന്ധര്‍വരാത്രി' എന്ന സിനിമ വന്നത്. അത് കരിയര്‍ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകന്‍. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ 'ഗന്ധര്‍വരാത്രി' പക്ഷേ തിയേറ്ററിലെത്തിയത് 'എ പടം' എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയര്‍ തകര്‍ന്നു തിരിച്ചു പോയി. ഞാന്‍ ഉള്‍പ്പെടുന്ന ഒരു മോശം സീന്‍ പോലും ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷേ, ലേബല്‍ ഇതായിപ്പോയി. ആ കാലഘട്ടത്തില്‍ പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോള്‍ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററില്‍ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റില്‍ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാന്‍ പറ്റില്ല എന്നു പറഞ്ഞു. അവര്‍ സിനിമ കാണണം എന്നു എനിക്കു നിര്‍ബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്‌നങ്ങളൊന്നു ആ സിനിമയില്‍ ഇല്ലെന്നും ഞാന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് ബോധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകള്‍ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാന്‍ നായകനാകുന്ന 'സ്വരരാഗഗംഗ' എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീയായില്ല. അത് റിലീസായെങ്കില്‍ കരിയര്‍ മറ്റൊന്നാകുമായിരുന്നു.'നടി അനിത നായരെയെയാണ് മധു വിവാഹം കഴിച്ചത്. 2006ലായിരുന്നു ഇരുവരുടെയും വിവാഹം. ഏഴാം ക്‌ളാസുകാരി തനിമയാണ് മകള്‍.

Other News in this category



4malayalees Recommends