മധ്യപ്രദേശിലെ റോഡുകള്‍ ഇപ്പോള്‍ ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മുഖംപോലെ; റോഡുകളില്‍ മുഴുവന്‍ ചിക്കണ്‍പോക്സ് വന്നതു പോലെയാണ്; അത് ഹേമ മാലിനിയുടെ കവിളുപോലെ 'സ്മൂത്താ'ക്കും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

മധ്യപ്രദേശിലെ റോഡുകള്‍ ഹേമ മാലിനിയുടെ കവിളുപോലെ 'സ്മൂത്താ'ക്കുമെന്ന് മധ്യപ്രദേശ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.സി ശര്‍മ്മ. മധ്യപ്രദേശിലെ റോഡുകള്‍ ഇപ്പോള്‍ ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടേതുപോലാണെന്നും കമല്‍നാഥ് സര്‍ക്കാര്‍ അത് ഹേമ മാലിനിയുടേതുപോലെയാക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

പിഡബ്ലുഡി മന്ത്രി സജ്ജന്‍ വര്‍മ്മയുടെ ഒപ്പം ഹബിബ്ഗഞ്ച് പ്രദേശം പരിശോധിക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ വിചിത്ര പ്രസ്താവന നടത്തിയത്. 'വാഷിംഗ്ടണിലെ റോഡുകള്‍ പോലെയാണ് മധ്യപ്രദേശിലും റോഡുകള്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ ഈ റോഡുകള്‍ക്ക് എന്തു സംഭവിച്ചു?, കനത്ത മഴയ്ക്കു ശേഷവും എല്ലായിടത്തും കുഴികളാണ്', മാധ്യമപ്രവര്‍ത്തകരോട് പി സി ശര്‍മ പറഞ്ഞു.

'നിലവില്‍, റോഡുകളില്‍ മുഴുവന്‍ ചിക്കണ്‍പോക്സ് വന്നതുപോലെയാണ്. ഇപ്പോഴത്തെ റോഡുകള്‍ കൈലാഷ് വിജയ് വര്‍ഗിയയുടെ മുഖംപോലെയാണ്', ശര്‍മ്മ പറയുന്നു.'ഈ റോഡുകളിലെ അറ്റകുറ്റ പണികള്‍ 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. വളരെപെട്ടന്നുതന്നെ റോഡുകള്‍ ഹേമാ മാലിനിയുടെ മുഖം പോലെയാക്കും', ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends