'ചുറ്റും മാജിക്കും സ്‌നേഹവും ആവോളമുള്ളൊരാള്‍'; നവീനൊപ്പം നിന്ന് ഭാവന; ഫോട്ടോയും ചിത്രവും ഏറ്റെടുത്ത് ആരാധകര്‍

'ചുറ്റും മാജിക്കും സ്‌നേഹവും ആവോളമുള്ളൊരാള്‍'; നവീനൊപ്പം നിന്ന് ഭാവന; ഫോട്ടോയും ചിത്രവും ഏറ്റെടുത്ത് ആരാധകര്‍

നടി ഭാവനയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഭര്‍ത്താവ് നവീനിനൊപ്പമുള്ള സെല്‍ഫി ചിത്രമാണ് ഭാവന പങ്കുവെക്കുന്നത്.


'ചുറ്റും മാജിക്കും സ്‌നേഹവും ആവോളമുള്ളൊരാള്‍' എന്ന് കുറിച്ചുകൊണ്ട് ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രംമാണ് ഭാവന പുതിയതായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന ഈ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. #LoveOfMyLife, #MineForever എന്നുള്ള ഹാഷ് ടാഗുകളും കുറിപ്പിനോടൊപ്പം ഭാവന ചേര്‍ത്തിട്ടുണ്ട്.

ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2018 ജനുവരിയിലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത് നടി ഭാവന അഭിനയത്തിന് ഒരു ചെറിയ ബ്രേക്കെടുത്തത്. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്.

Other News in this category4malayalees Recommends