അയോധ്യ കേസില്‍ വാദം പൂര്‍ത്തിയാകാനിരിക്കെ സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍; രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്ന രേഖ വലിച്ചു കീറി മുതിര്‍ന്ന അഭിഭാഷകന്‍; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഡിസംബര്‍ ആറിനു തുടങ്ങുമെന്ന് സാക്ഷി മഹാരാജ്

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയാകാനിരിക്കെ സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍; രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്ന രേഖ വലിച്ചു കീറി മുതിര്‍ന്ന അഭിഭാഷകന്‍; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഡിസംബര്‍ ആറിനു തുടങ്ങുമെന്ന് സാക്ഷി മഹാരാജ്

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയാകാനിരിക്കെ സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍. തെളിവായി ഹാജരാക്കിയ രേഖ മുതിര്‍ന്ന അഭിഭാഷകന്‍ വലിച്ചു കീറിയതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ശക്തമായ താക്കീത് നല്‍കി. ഹിന്ദു മഹാസഭ കോടതിയില്‍ ഹാജരാക്കിയ ഭൂപടമാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വലിച്ചു കീറിയത്.


രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്നതായിരുന്നു രേഖകള്‍. ഇതിനിടെ കേസില്‍നിന്ന് പിന്മാ റുന്നുവെന്ന് കാണിച്ച് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ നല്‍കി. എന്നാല്‍ ചെയര്‍മാന്റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്.കേസില്‍ ഇന്ന് അഞ്ച് മണിക്ക് മുന്‍പ് വാദം തീരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി 40 ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്നത്തോടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കും. കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും 45 മിനുട്ട് വീതമാണ് തങ്ങളുടെ വാദം പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.

അതേസമയം, അയോധ്യാക്കേസില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന വാദം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഡിസംബര്‍ ആറിനു തുടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Other News in this category4malayalees Recommends