ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം

ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍; സംസ്ഥാനത്തെ  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം

മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തില്‍ ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാരിനി മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളുന്നത്. ഈ പരിരക്ഷ ലഭിക്കുന്നവര്‍ക്ക് ആറ് മാസം (26 ആഴ്ച ) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും.സ്വാശ്രയ സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാര്‍ക്ക് ആറുമാസത്തെ പ്രസവാവധി ലഭിക്കുമെങ്കിലും അധ്യാപികമാര്‍ക്ക് അത് കിട്ടിയിരുന്നില്ല. പുതിയ തീരുമാനത്തോടെ മേഖലയിലെ നിരവധി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ടിപി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരിനി മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.രാജ്യത്ത് ആദ്യമായാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനമെടുക്കുന്നത്.

Other News in this category4malayalees Recommends