കാനഡയിലേക്കുള്ള കുടിയേറ്റവിഷയത്തില്‍ അഭിപ്രായഭിന്നത രൂക്ഷം; കുടിയേറ്റം കാനഡയെ ശക്തിപ്പെടുത്തുന്നുവെന്ന് 62 ശതമാനം പേര്‍;കുടിയേറ്റം ഭാരമാണെന്ന് 38 ശതമാനം പേര്‍; ഇടതുപക്ഷക്കാര്‍ കുടിയേറ്റത്തെ പിന്തുണക്കുമ്പോള്‍ വലതുപക്ഷക്കാര്‍ എതിര്

കാനഡയിലേക്കുള്ള കുടിയേറ്റവിഷയത്തില്‍  അഭിപ്രായഭിന്നത രൂക്ഷം; കുടിയേറ്റം കാനഡയെ ശക്തിപ്പെടുത്തുന്നുവെന്ന് 62 ശതമാനം പേര്‍;കുടിയേറ്റം ഭാരമാണെന്ന് 38 ശതമാനം പേര്‍; ഇടതുപക്ഷക്കാര്‍ കുടിയേറ്റത്തെ പിന്തുണക്കുമ്പോള്‍ വലതുപക്ഷക്കാര്‍ എതിര്
കാനഡയിലേക്കുള്ള ഇമിഗ്രേഷന്റെ കാര്യത്തില്‍ രാജ്യത്തെ വിവിധ പാര്‍ട്ടിക്കാര്‍ കടുത്ത അഭിപ്രായഭിന്നതയിലാണെന്ന് വെളിപ്പെടുത്തുന്ന പോള്‍ഫലം പുറത്ത് വന്നു.പൊളിറ്റിക്കോ/ അബാക്കസ് ഡാറ്റപോളിലൂടെയാണ് ഈ നിര്‍ണായക നിലപാടുകള്‍ വെളിപ്പെട്ടിരിക്കുന്നത്. കാനഡയെ ശക്തിപ്പെടുത്തുന്നതാണ് ഇവിടേക്കുള്ള കുടിയേറ്റമെന്ന നിലപാടാണ് ഇടത് ചായ് വുള്ള പാര്‍ട്ടികള്‍ പ്രകടമാക്കിയിരിക്കുന്നത്. എന്നാല്‍ രാജ്യത്തേക്കുള്ള കുടിയേറ്റം കടുത്ത ഭാരമാണുണ്ടാക്കുന്നതെന്നാണ് വലത്പക്ഷ ചായ് വുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരിക്കുന്നത്.

കുടിയേറ്റക്കാരുടെ കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും കാനഡ ശക്തിപ്പെടുന്നുവെന്ന പ്രസ്താവനയോട് 62 ശതമാനം പേരും യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ കുടിയേറ്റത്തിലൂടെ ഇവിടുത്തെ സമൂഹം കൂടുതല്‍ വൈവിധ്യപൂര്‍ണമാകുന്നുവെന്നും അവര്‍ എടുത്ത് കാട്ടുന്നു. എന്നാല്‍ കുടിയേറ്റക്കാര്‍ രാജ്യത്തിന് കടുത്ത ഭാരമുണ്ടാക്കുന്നുവെന്ന പ്രസ്താവനയോട് യോജിച്ചിരിക്കുന്നത് 38 ശതമാനം പേരാണ്.

കുടിയേറ്റക്കാര്‍ ഇവിടുത്തെ ജോലികള്‍ തട്ടിയെടുക്കുന്നുവെന്നും താമസസൗകര്യങ്ങളുടെ അപര്യാപ്തയുണ്ടാക്കുന്നുവെന്നും ഇവിടുത്തെ ഹെല്‍ത്ത് കെയര്‍ ചൂഷണം ചെയ്യുന്നുവെന്നുമാണ് കുടിയേറ്റ വിരുദ്ധര്‍ ആരോപിച്ചിരിക്കുന്നത്.ഇക്കാര്യത്തില്‍ ഇരുപക്ഷവും തമ്മിലുള്ള വിടവ് കടുത്തതാണെന്നും ഈ പോളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതികരിച്ചവരില്‍ വിവിധ പ്രായഗ്രൂപ്പുകളിലുള്ളവരും വ്യത്യസ്ത പ്രദേശങ്ങളിലുള്ളവരും കാര്യമായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല.

ഇടതുപക്ഷ പാര്‍ട്ടികളായ ലിബറലുകള്‍, എന്‍ഡിപി, ഗ്രീന്‍സ് എന്നിവ കുടിയേറ്റത്തെ പിന്തുണച്ചപ്പോള്‍ വലതുപക്ഷ പാര്‍ട്ടികളായ കണ്‍സര്‍വേറ്റീവ്‌സ്, പീപ്പിള്‍സ് പാര്‍ട്ടി എന്നിവ കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇമിഗ്രേഷനെ അനുകൂലിച്ച് കൊണ്ടുള്ള പ്രസ്താവനയ്ക്ക് ഭൂരിഭാഗം പിന്തുണയും ലഭിച്ചിരിക്കുന്നത് ലിബറല്‍ അനുയായികളില്‍ നിന്നാണ്. അതായത് ഈ പാര്‍ട്ടിയുടെ അനുഭാവികളില്‍ നിന്നാണ് കുടിയേറ്റത്തിന് 75 ശതമാനം പിന്തുണയും ലഭിച്ചിരിക്കുന്നത്.

എന്‍ഡിപിക്കാര്‍ 76 ശതമാനവും ഗ്രീന്‍സ് 66 ശതമാനവും ബ്ലോക് ക്യുബെകോയിസ് 56 ശതമാനവും കുടിയേറ്റത്തെ പിന്തുണച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ പിന്തുണയേകിയിരിക്കുന്നത് 46 ശതമാനം പിന്തുണയുമായി കണ്‍സര്‍വേറ്റീവ് അനുയായികളാണ്. കണ്‍സര്‍വേറ്റീവുകളില്‍ 54 ശതമാനം പേരും കുടിയേറ്റം ഭാരമാണെന്ന പ്രസ്താവനയെ പിന്തുണച്ചവരാണ്.

Other News in this category



4malayalees Recommends