യുഎസ് പട്ടാളത്തെ സിറിയയില്‍ നിന്നും പിന്‍വലിച്ചതിനെ ന്യായീകരിച്ച് ട്രംപ് രംഗത്ത്; കുര്‍ദുകള്‍ മാലാകമാരല്ലെന്ന് യുഎസ് പ്രസിഡന്റ്; ഇക്കാര്യത്തില്‍ യുഎസ് സ്റ്റേറ്റ്, ഡിഫെന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായി ട്രംപ്

യുഎസ് പട്ടാളത്തെ സിറിയയില്‍ നിന്നും പിന്‍വലിച്ചതിനെ ന്യായീകരിച്ച് ട്രംപ് രംഗത്ത്;  കുര്‍ദുകള്‍ മാലാകമാരല്ലെന്ന് യുഎസ് പ്രസിഡന്റ്; ഇക്കാര്യത്തില്‍ യുഎസ് സ്റ്റേറ്റ്, ഡിഫെന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായി ട്രംപ്
സിറിയയില്‍ ഐസിസിനെതിരെ പോരാടുന്ന കുര്‍ദുകള്‍ മാലാഖമാരൊന്നുമല്ലെന്ന് ആക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ച തന്റെ നടപടിയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇക്കാര്യത്തില്‍ യുഎസ് സ്റ്റേറ്റ്, ഡിഫെന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഔദ്യോഗിക നിലപാടുകളെ എതിര്‍ക്കുന്ന വിധത്തിലുള്ള നിലപാടാണ് ട്രംപ് ഇപ്പോള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

സിറിയയില്‍ നിന്നും യുഎസ് പട്ടാളത്തെ പിന്‍വലിച്ചതിന് ശേഷം തുര്‍ക്കി സൈന്യം സിറിയയിലേക്ക് കടന്ന് കയറി നടത്തുന്ന ആക്രമണങ്ങള്‍ കടുത്ത ദുരന്തമുണ്ടാക്കുന്നതും മേഖലയിലെ സുസ്ഥിരത തകര്‍ക്കുന്നതും ഐസിസിനെതിരെ യുള്ള പോരാട്ടത്തിന് ഭീഷണിയാണെന്നുമാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായ നിലപാടുമായാണ് ട്രംപ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തുര്‍ക്കി സിറിയയില്‍ ആക്രമണം നടത്താന്‍ തുടങ്ങിയതിനോടുള്ള പ്രതികരണമെന്ന നിലയില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അങ്കാറയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

സിറിയയില്‍ നടത്തുന്ന ആക്രമണം നിര്‍ത്തി വയ്ക്കാനും ഇല്ലെങ്കില്‍ യുഎസ് തുര്‍ക്കിക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം അഭിമുഖീകരിക്കാനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ തുര്‍ക്കി പ്രസിഡന്റ് റീകെപ് തയിപ് എര്‍ഡോഗന് മുന്നറിയിപ്പേകുകയും ചെയ്തിരുന്നു. യുഎസ് സേനയെ പിന്‍വലിച്ചതിന് ശേഷം തുര്‍ക്കി സിറിയയിലേക്ക് കടന്ന് കയറി കുര്‍ദുകള്‍ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കടുത്ത വംശഹത്യയിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളും വിവിധ രാജ്യങ്ങളും മുന്നറിയിപ്പേകുന്നുമുണ്ട്. തുര്‍ക്കി സൈന്യം ഐസിസുകാരെ തടവറകളില്‍ നിന്നും മോചിപ്പിക്കുന്നതും ഐസിസിനെതിരെ പോരാടുന്ന കുര്‍ദുകള്‍ക്കെതിരെ തിരിഞ്ഞതും വീണ്ടും ഐസിസ് തീവ്രവാദം ശക്തിപ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Other News in this category



4malayalees Recommends