ഷിഫാ അല്‍ജസീറ - യൂത്ത് ഇന്ത്യ പ്രവാസി സ്‌പ്പോര്‍ട്ട്‌സ് - 2019 സാല്‍മിയ സോണ്‍ പ്രചാരണോല്‍ഘാടനം നടത്തി

ഷിഫാ അല്‍ജസീറ - യൂത്ത് ഇന്ത്യ പ്രവാസി സ്‌പ്പോര്‍ട്ട്‌സ് - 2019 സാല്‍മിയ സോണ്‍ പ്രചാരണോല്‍ഘാടനം നടത്തി

സാല്‍മിയ : ഒക്ടോബര്‍ 25നു കൈഫാന്‍ അമേച്വര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഷിഫാ അല്‍ ജസീറ -യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സ് & ഗെയിംസ് -2019 സാല്‍മിയ സോണ്‍ പ്രചാരണോത്ഘാടനം ശ്രീ .മനാഫുദ്ധീന് കായിക കണ്‍വീനര്‍ മുനീര്‍ താഹ ഫ്‌ളയര്‍ നല്‍കി നിര്‍വഹിച്ചു.


സാല്‍മിയ യൂണിറ്റ് പ്രസിഡന്റ് ജഹാന്‍ അലി, എക്‌സിക്യൂട്ടീവ് അംഗം നിയാസ് ആലുവ, ദില്‍ഷാദ്, നിയാസ് എടവണ്ണ, സഫ്വാന്‍, ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രായ ഭേദമന്യേ കുവൈറ്റിലെ എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന മത്സരയിനങ്ങള്‍ വെറ്ററന്‍സ്, യൂത്ത്സ്, സീനിയര്‍ ബോയ്‌സ്, ,ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ കിഡ്‌സ് ബോയ്‌സ്, സീനിയര്‍ കിഡ്‌സ് ഗേള്‍സ്, കിഡ്‌സ്, ജൂനിയര്‍ കിഡ്‌സ് എന്നീ കാറ്റഗറിയില്‍ ആണ് നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാല്‍മിയ സോണ്‍ ക്യാപ്റ്റന്‍ വിഷ്ണു നടേശ് (66354721), വൈസ് ക്യാപ്റ്റന്‍ മുനീര്‍ താഹ (65548484)എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണു.

Other News in this category4malayalees Recommends