സവര്‍ക്കറോട് കോണ്‍ഗ്രസ്സിന് എതിര്‍പ്പില്ലെന്ന് മന്‍മോഹന്‍ സിങ്; സവര്‍ക്കര്‍ ഉയര്‍ത്തിയ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് മുന്‍ പ്രധാനമന്ത്രി

സവര്‍ക്കറോട് കോണ്‍ഗ്രസ്സിന് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവര്‍ക്കറിന് ഭാരത രത്നം നല്‍കാനുള്ള നീക്കത്തെ പിന്തുണച്ചും മന്‍മോഹന്‍ സംസാരിച്ചു. അദ്ദേഹം ഉയര്‍ത്തിയ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ സവര്‍ക്കറോട് യാതൊരു എതിര്‍പ്പുമില്ലെന്ന് മന്‍ മോഹന്‍സിംഗ് വ്യാഴാഴ്ച വ്യക്തമാക്കി. സവര്‍ക്കറുടെ സ്വാതന്ത്ര സമരത്തിലെ പങ്കിനെ ബഹുമാനിക്കുന്നു എന്നും ഇന്ദിരാഗാന്ധി സവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കിയത് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

നേരത്തെ ഭാരതീയരുടെ ഭാഷയില്‍ ഇന്ത്യന്‍ ചരിത്രം മാറ്റി എഴുതുന്നതിനെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 1857 ലെ സ്വാതന്ത്ര്യ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് സവര്‍ക്കര്‍ വിളിച്ചിരുന്നില്ലെങ്കില്‍ അത് ചരിത്രത്തില്‍ ഉണ്ടാവില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends