അവിവാഹിതയായ 20കാരി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് വിദഗ്ധമായി മറച്ചുവെച്ചു; ഒടുവില്‍ വീടിന്റെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചു; ആരും അറിയാതിരിക്കാന്‍ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉപേക്ഷിക്കാന്‍ ശ്രമവും; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയില്‍

അവിവാഹിതയായ 20കാരി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് വിദഗ്ധമായി മറച്ചുവെച്ചു; ഒടുവില്‍ വീടിന്റെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചു; ആരും അറിയാതിരിക്കാന്‍ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉപേക്ഷിക്കാന്‍ ശ്രമവും; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയില്‍

ഇടുക്കി വാത്തിക്കുടിയിലെ നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരണം. അമ്മ കുട്ടിയെ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് നവജാത ശിശുവിന്റ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയായിരുന്നു മരണം. കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ട്. അമ്മയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരിപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


ഡിസ്ചാര്‍ജ് ചെയ്ത ശേഷം യുവതിയെ കസ്റ്റഡിയിലെടുക്കും. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ അറിയൂവെന്നാണ് പൊലീസ് പറയുന്നത്. മിനിഞ്ഞാന്നാണ് ഉച്ചക്കാണ് അവിവാഹിതയായ ഇരുപതുകാരി വീടിന്റെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. താന്‍ ഗര്‍ഭിണിയായിരുന്ന കാര്യം വീട്ടുകാര്‍ക്കോ, നാട്ടുകാര്‍ക്കോ അറിയാത്തതിനാല്‍ മൃതദേഹം ഉപക്ഷേിക്കാന്‍ സുഹൃത്തിന്റെ സഹായം തേടി.കാര്യങ്ങള്‍ പന്തിയല്ലാത്തതിനാല്‍ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനക്കുകയായിരുന്നു. യുവതിയെ കസ്റ്റഡിയില്‍ എടുക്കാനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ

ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധനകള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. യുവതിയെ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അസ്വഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിട്ടുത്തത്. 20 വയസുമാത്രമാണ് യുവതിയുടെ പ്രായം. സുഹൃത്തില്‍ നിന്നാണ് യുവതി ഗര്‍ഭം ധരിച്ചതെന്നാണ് വിവരം.

Other News in this category4malayalees Recommends