ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതു നിര്‍ത്തണം; ഭീകരത ഒതുക്കാന്‍ നാല് മാസത്തെ സമയപരിധി; അല്ലെങ്കില്‍ അടുത്തപടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍; പാക്കിസ്ഥാന് അന്ത്യശാസനവുമായി രാജ്യാന്തര സമിതി

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതു നിര്‍ത്തണം; ഭീകരത ഒതുക്കാന്‍ നാല് മാസത്തെ സമയപരിധി; അല്ലെങ്കില്‍ അടുത്തപടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍; പാക്കിസ്ഥാന് അന്ത്യശാസനവുമായി രാജ്യാന്തര സമിതി

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതു 2020 ഫെബ്രുവരിയോടെ നിയന്ത്രിക്കണമെന്നും പാക്കിസ്ഥാന് അന്ത്യശാസനം നല്‍കി രാജ്യാന്തര സമിതിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്). പാക്കിസ്ഥാനെ 2020 വരെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ എഫ്എടിഎഫ് തീരുമാനിച്ചു. യുഎസില്‍ കഴിഞ്ഞ ജൂണില്‍ നടന്ന യോഗമാണു പാക്കിസ്ഥാനെ ആദ്യം ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഈ വിലക്ക് ഒഴിവാക്കാന്‍ 27 നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ 20 എണ്ണം നടപ്പാക്കിയതായി പാക്കിസ്ഥാന്‍ വിശദീകരിച്ചു.


്.ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാകിസ്ഥാന്‍ സമര്‍പ്പിച്ച 450 പേജുള്ള രേഖകള്‍ യോഗം വിലയിരുത്തി. ഇതിനുശേഷമാണ് അധിക മാനദണ്ഡങ്ങള്‍കൂടി നിര്‍ദ്ദേശിച്ച് സമയപരിധി നീട്ടി നല്‍കിയത്. നാല് മാസത്തിനുള്ളില്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, എഫ്.എ.ടി.എഫിന്റെ അടുത്ത പ്ലീനറി യോഗത്തില്‍ പാകിസ്ഥാനെതിരെ സ്വീരിക്കുന്ന നടപടികളെ കുറിച്ച് തീരുമാനമെടുക്കും.സാമ്പത്തികമായി പാകിസ്ഥാന് നല്‍കിയ പ്രത്യേക പരിഗണന, വായ്പ അടക്കമുള്ള ധനസഹായങ്ങള്‍ എന്നിവര്‍ നിറുത്തലാക്കാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും യോഗം വ്യക്തമാക്കുന്നു. ഭീകരവാദത്തിനെതിരെ പോരാടാനും ഇല്ലായ്മ ചെയ്യാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താല്‍പര്യമില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഇന്ത്യയിലെ ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.

Other News in this category4malayalees Recommends