ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്സ് സംഗമം നടത്തി

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്സ്  സംഗമം നടത്തി

ഡിട്രോയിറ്റ്: മിഷിഗണിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി സ്ഥാപിതമായിരിക്കുന്ന പത്താം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒക്റ്റോബര്‍ 12 ശനിയാഴ്ച്ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ച ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്സ് സംഗമം നടത്തി .ഇടവക വികാരി റെവ. ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ ഗ്രാന്‍ഡ് പേരന്റ്സ് കുടുംബത്തില്‍ വളര്‍ത്തിയെടുക്കേണ്ട മൂല്യങ്ങളെ കുറിച്ചു സംസാരിച്ചു.


ഗ്രാന്‍ഡ്പേരന്റ്സിന്റെ മാനസീകവും വൈകാരികവുമായ ആരോഗ്യ പരിരക്ഷണത്തെ കുറിച്ചു ഡോ .ബിജു പൗലോസ് സംസാരിച്ചു .പ്രെസിഡന്റ് ജോസിനി എരുമത്തറയുടെ നേത്രത്വത്തില്‍ ലീജിയന്‍ ഓഫ് മേരി അംഗംങ്ങള്‍ വിവിധ തരം മത്സരങ്ങള്‍ സംഘടിപ്പിക്കുകയും .ഗ്രാന്‍ഡ് പേരെന്റ്സ് സംഗമത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്തു .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends