'സവര്‍ക്കര്‍ ജയിലിലായിരുന്നു. വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട്. എല്ലാം രാജ്യത്തിന് വേണ്ടിയാണ്; ഭാരത രത്‌ന നല്‍കണം'; ഗാന്ധിയന്‍ അണ്ണാ ഹസാരെ

'സവര്‍ക്കര്‍ ജയിലിലായിരുന്നു. വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട്. എല്ലാം രാജ്യത്തിന് വേണ്ടിയാണ്; ഭാരത രത്‌ന നല്‍കണം'; ഗാന്ധിയന്‍ അണ്ണാ ഹസാരെ

ഹിന്ദുമഹാസഭാ നേതാവ് വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നുണ്ട്. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളെയും ഹസാരെ എതിര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഹസാരെയുടെ പ്രതികരണം.


'സവര്‍ക്കര്‍ ജയിലിലായിരുന്നു. വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട്. എല്ലാം രാജ്യത്തിന് വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ശരിയോ തെറ്റോ എന്ന് പരിശോധിക്കരുത്. രാഷ്ട്രീയക്കാര്‍ക്ക് പരസ്പരം വെറുപ്പാണ്. രാജ്യത്തിനായി പ്രവര്‍ത്തിച്ചയാള്‍ക്ക് ഭാരത രത്‌ന നല്‍കുന്നതില്‍ എന്താണ് തെറ്റ്?' ഹസാരെ ചോദിച്ചു.

ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളെയും ഹസാരെ എതിര്‍ത്തു. ജനവിധിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. അത് മാനിക്കണമെന്നും ഹസാരെ പറഞ്ഞു.

Other News in this category4malayalees Recommends