'രണ്ടാം ഭാര്യ വിദേശിയായതുകൊണ്ടാണോ നൊബേല്‍ സമ്മാനം ലഭിച്ചത്?' അഭിജിത് ബാനര്‍ജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

'രണ്ടാം ഭാര്യ വിദേശിയായതുകൊണ്ടാണോ നൊബേല്‍ സമ്മാനം ലഭിച്ചത്?'  അഭിജിത് ബാനര്‍ജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയെ പരഹിസിച്ചുകൊണ്ട് ബിജെപി നേതാവിന്റെ പ്രസ്താവന. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത് ബാനര്‍ജിയെ പരിഹസിച്ച് പരാമര്‍ശം നടത്തിയത്.


'രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നത്'. 'രണ്ടാമത്തെ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത് നൊബേല്‍ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ'... തുടങ്ങിയ പരാമശങ്ങളാണ് സിന്‍ഹ നടത്തിയത്. അഭിജിത് ബാനര്‍ജിക്കെതിരെ നേരത്തെ പീയുഷ് ഗോയല്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. അഭിജിത്തിന്റെ ചിന്തകള്‍ക്ക് ഇടതു ചായ്വാണെന്നും അദ്ദേഹത്തെ ഇന്ത്യക്കാര്‍ തള്ളിക്കളഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.

ഫ്രഞ്ച്-അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധയായ എസ്താര്‍ ഡഫ്ലോ, അമേരിക്കന്‍ പ്രഫസര്‍ മിഷേല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്. എസ്താര്‍ ഡഫ്ലോ അഭിജിത് ബാനര്‍ജിയുടെ രണ്ടാം ഭാര്യയാണ്.

Other News in this category4malayalees Recommends