ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ പരാജയമെന്ന് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍; ദൗത്യം 98 ശതമാനം വിജയമായിരുന്നെന്ന ഐഎസ്ആര്‍ഒയുടെ വാദം പൊള്ളയാണെന്നും വെളിപ്പെടുത്തല്‍

ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ പരാജയമെന്ന് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍;  ദൗത്യം 98 ശതമാനം വിജയമായിരുന്നെന്ന ഐഎസ്ആര്‍ഒയുടെ വാദം പൊള്ളയാണെന്നും വെളിപ്പെടുത്തല്‍

ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ പരാജയമെന്ന് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനും പദ്മഭൂഷണ്‍ ജേതാവുമായ നമ്പി നാരായണന്‍. ദൗത്യം 98 ശതമാനവും വിജയമായിരുന്നെന്ന ഐ.എസ്.ആര്‍.ഒയുടെ വാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ ഒത്തുപ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും നമ്പി നാരായണന്‍ ചൂണ്ടിക്കാട്ടി. ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ 2വിന്റെ ലക്ഷ്യമെന്നും എന്നാല്‍ ആ ലക്ഷ്യമാണ് പരാജയപ്പെട്ടതെന്നും നമ്പി നാരായണന്‍ പറയുന്നു.


'ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍ രണ്ട് 98 ശതമാനം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒക്ക് എങ്ങനെ പറയാന്‍ കഴിഞ്ഞു?. പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതം.'

'പരീക്ഷണം പരാജയപ്പെട്ടെന്ന് പറഞ്ഞാലും ജനങ്ങള്‍ അത് അംഗീകരിക്കും. കാരണം പരാജയങ്ങള്‍ സാധാരണമാണ്. അപ്പോള്‍ അത് തുറന്നുപറയാമായിരുന്നെന്നാണ് എന്റെ അഭിപ്രായം', അദ്ദേഹം പറഞ്ഞു. ബഹിരാകാശരംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Other News in this category4malayalees Recommends