'എല്ലാവര്‍ക്കും വേണ്ടവളായിരുന്നു നല്ല കാലത്ത്; ഒടുക്കം ആരുമില്ലാതായി; ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല'; ശ്രീവിദ്യയെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍

'എല്ലാവര്‍ക്കും വേണ്ടവളായിരുന്നു നല്ല കാലത്ത്; ഒടുക്കം ആരുമില്ലാതായി; ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല'; ശ്രീവിദ്യയെ കുറിച്ച് ശ്രീകുമാര്‍ മേനോന്‍

സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം ശ്രീവിദ്യയുടെ 13ാം ചരമ വാര്‍ഷികമാണിന്ന്. ശ്രീവിദ്യയുടെ ഓര്‍മകളില്‍ വികാര നിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 40 വര്‍ഷവും സിനിമയില്‍ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസില്‍ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ്വ പ്രതിഭ - മേനോന്‍ കുറിച്ചു. എല്ലാവര്‍ക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി' എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.


ഫേസ്ബുക്ക് കുറിപ്പ്;

40 വര്‍ഷവും സിനിമയില്‍ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസില്‍ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ്വ പ്രതിഭ.

'എല്ലാവര്‍ക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി' എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല... ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Other News in this category4malayalees Recommends