'വിവാഹം ക്ഷണിച്ചത് വാട്സ് ആപ്പിലൂടെ; മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്? അതിഥികളില്‍ ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ;' ആദ്യ ഭാര്യയിലുള്ള മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സായ്കുമാര്‍

'വിവാഹം ക്ഷണിച്ചത് വാട്സ് ആപ്പിലൂടെ; മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്? അതിഥികളില്‍ ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ;' ആദ്യ ഭാര്യയിലുള്ള മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സായ്കുമാര്‍

വ്യക്തിജീവിതത്തില്‍ നേരിട്ട വേദനകള്‍ തുറന്നുപറഞ്ഞ് സായ്കുമാര്‍. വനിതക്കു നല്‍കിയ അഭിമുഖത്തിലാണ് സായ്കുമാര്‍ മനസ്സ് തുറന്നത്.


തന്റെ ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെകുറിച്ചുണ്ടായിരുന്ന വിവാദങ്ങള്‍ക്കാണ് താരം മറുപടി പറയുന്നത്.

'അക്ഷരാര്‍ത്ഥത്തില്‍ 'സീറോ'യില്‍ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അദ്ധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവര്‍ക്ക് നല്‍കിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോള്‍ വലിയ വിഷമമായി. ഞാന്‍ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാന്‍ മോള്‍ ഫ്ളാറ്റില്‍ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല'', സായ്കുമാര്‍ പറഞ്ഞു.

നടി ബിന്ദു പണിക്കരാണ് ഇപ്പോള്‍ സായ്കുമാറിന്റെ ഭാര്യ. സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകള്‍ അരുന്ധതിയും ഇപ്പോള്‍ താമസിക്കുന്നത്. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലുള്ള മകളാണ് അരുന്ധതി.

Other News in this category4malayalees Recommends