ക്യുബെക്കിലേക്ക് താല്‍ക്കാലിക വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെ സഹായിക്കുന്നതിനായി 2.1 മില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍; ഓഗസ്റ്റില്‍ ഇതിനായി വാഗ്ദാനം ചെയ്യപ്പെട്ട 22 മില്യണ്‍ ഡോളറിന് പുറമെയുള്ള തുക

ക്യുബെക്കിലേക്ക് താല്‍ക്കാലിക വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെ സഹായിക്കുന്നതിനായി 2.1 മില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍; ഓഗസ്റ്റില്‍ ഇതിനായി വാഗ്ദാനം ചെയ്യപ്പെട്ട 22 മില്യണ്‍ ഡോളറിന് പുറമെയുള്ള തുക
താല്‍ക്കാലിക വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെ സഹായിക്കുന്നതിനായി അധികമായി 2.1 മില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന വാഗ്ദാനവുമായി ക്യൂബെക്ക് രംഗത്തെത്തി. ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് പ്രയത്‌നങ്ങളെ സഹായിക്കുന്നതിനായി 22 മില്യണ്‍ ഡോളറാണ് നിലവില്‍ ക്യുബെക്ക് മൊത്തത്തില്‍ വകയിരുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 16ന് പുതിയ ഫണ്ടിംഗിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത് ക്യുബെക്കിലെ തൊഴില്‍ മന്ത്രിയായ ജീന്‍ ബൗലെറ്റാണ്.

അര്‍ഹമായ റിക്രൂട്ട് മെന്റ് പ്രയത്‌നങ്ങള്‍ക്കായി കമ്പനികള്‍ ചെലവിടുന്ന തുകയുടെ 50 ശതമാനം തുക ഇത്തരം അധികഫണ്ടുകളിലൂടെ തിരിച്ച് കമ്പനികള്‍ക്ക് നല്‍കുമെന്നാണ് ബൗലെറ്റ് വിശദീകരിച്ചിരിക്കുന്നത്. അതായത് ഇതിനായി ചെലവിടുന്ന 1200 ഡോളര്‍ വരെയുള്ള തുക തിരിച്ച് നല്‍കുമെന്നാണ് ബൗലെറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഇമിഗ്രേഷന്‍, ഫ്രാന്‍സിയേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ അംഗീകരിച്ചിട്ടുള്ള ലോയര്‍മാര്‍ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരെ പോലുള്ള റിക്രൂട്ട്‌മെന്റ് വിദഗ്ധരെ ഹയര്‍ ചെയ്യുന്നതിന് കമ്പനികള്‍ ചെലവഴിക്കുന്ന തുകയടക്കമുള്ളവ ഇതിലൂടെ തിരിച്ച് നല്‍കുന്നതായിരിക്കും.

ക്യൂബെക്കിലേക്ക് വിദേശറിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനായി ഏതാണ്ട് 20 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു പുറപ്പെടുവിച്ചിരുന്നത്. ക്യൂബെക്കില്‍ വ്യാപകമായ തൊഴിലാളിക്ഷാമം നേരിടുന്നതിനാലും പ്രവിശ്യയിലേക്കുള്ള പിആര്‍ അനുവദിക്കുന്നതില്‍ അടുത്ത കാലത്ത് വരുത്തിയ വെട്ടിച്ചുരുക്കലിനാലും താല്‍ക്കാലികമായി വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമകളുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിരുന്നു. ഇത്തരം റിക്രൂട്ട്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വകയിരുത്തിയിരിക്കുന്ന ഫണ്ടിന്റെ നേട്ടം ഏതാണ്ട് 1750 കമ്പനികള്‍ക്കുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്‌

Other News in this category



4malayalees Recommends