യുഎസില്‍ നിന്നും അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍; ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ നിലവിലുള്ള കാലതാമസം ഒഴിവാക്കണം; ഇമിഗ്രേഷന്‍ പോളിസിയില്‍ മാറ്റം വരുത്തണമെന്നും സെനറ്റര്‍മാര്‍

യുഎസില്‍ നിന്നും അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഡെമോക്രാറ്റിക്  സെനറ്റര്‍മാര്‍;  ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ നിലവിലുള്ള കാലതാമസം ഒഴിവാക്കണം; ഇമിഗ്രേഷന്‍ പോളിസിയില്‍ മാറ്റം വരുത്തണമെന്നും സെനറ്റര്‍മാര്‍
യുഎസില്‍ നിന്നും അനുവദിക്കുന്ന ഗ്രീന്‍കാര്‍ഡുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നതിനാവശ്യപ്പെട്ട് കൊണ്ട് രണ്ട് സെനറ്റര്‍മാര്‍ അവതരിപ്പിച്ചിരിക്കുന്ന ബില്‍ നിര്‍ണായകമാകുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാരായ ഡിക്ക് ഡര്‍ബിന്‍, പട്രിക് ലീഹി എന്നിവരാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ഈ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. റിസോള്‍വിംഗ് എക്‌സ്റ്റന്‍ഡഡ് ലിംബോ ഫോര്‍ ഇമിഗ്രന്റ് എംപ്ലോയീസ് ആന്‍ഡ് ഫാമിലീസ് (ആര്‍ഇഎല്‍ഐഇഎഫ്) ആക്ട് എന്നാണീ ബില്‍ അറിയപ്പെടുന്നത്.

ഫാമിലി, എംപ്ലോയ്‌മെന്റ് ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കുന്നതിന് നിലവില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കണമെന്നും ഈ ബില്ലിലൂടെ സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ നിലവിലെ യുഎസിലെ ഇമിഗ്രേഷന്‍ പോളിസിയില്‍ മാറ്റം വരുത്തണമെന്നും ഈ ബില്ലിലൂടെ ഈ സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. ഗ്രീന്‍കാര്‍ഡ് നിയമത്തില്‍ അയവ് വരുത്തമെന്ന് ആവശ്യപ്പെട്ടുള്ളതും നേരത്തെ അവതരിപ്പിച്ചിട്ടുള്ളതുമായ എസ്386 ഇമിഗ്രേഷന്‍ ബില്ലിനെ തുടര്‍ന്നാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ഇത്തരം ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കുന്നതിന് 10 വര്‍ഷം മുതല്‍ 150 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് നിലവിലുള്ളതെന്നും അതിന് സത്വര പരിഹാരം കാണണമെന്നുമാണ് അവര്‍ ഈ ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ബില്‍ പാസായാല്‍ ഏറ്റവും പ്രയോജനമുള്ളവരുടെ കൂട്ടത്തില്‍ നിരവധി ഇന്ത്യക്കാരുമുണ്ടാകുമെന്നുറപ്പാണ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇമിഗ്രന്റ് വിസ വെയ്റ്റിംഗ് ലിസ്റ്റില്‍ നിലവില്‍ ഏതാണ്ട് നാല് മില്യണ്‍ പേരാണുള്ളതെന്നും ഈ ബില്‍ എടുത്ത് കാട്ടുന്നു.ഇതിന് പുറമെ യുഎസിലെ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നുവെന്നും ഈ ബില്‍ അവതരിപ്പിച്ച് കൊണ്ട് പ്രസ്തുത സെനറ്റര്‍മാര്‍ അധികൃതരെ ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends