തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ചാക്ക സ്വദേശി വിപിന്‍

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ചാക്ക സ്വദേശി വിപിന്‍

തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ചാക്ക സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ ഒരുമണിക്കുശേഷമാണ് സംഭവം. ആനയറ ലോര്‍ഡ്സ് ഹോസ്പിറ്റലിനു സമീപമാണ് റോഡരികില്‍ വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.


അനന്തപുരി ഹോസ്പിറ്റലിനു സമീപത്തു നിന്നാണ് രാത്രി വിപിന്‍ ഓട്ടം പോയത്. ആനയറ എത്തിയപ്പോള്‍ വിപിനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഇതിനു ശേഷം പ്രതികള്‍ രക്ഷപെട്ടു.

ബൈക്ക് യാത്രികരാണ് വിപിനെ വെട്ടേറ്റ നിലയില്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് വിപിന്‍. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. വിപിനെ ഓട്ടം വിളിച്ചുകൊണ്ടുപോയ ആറംഗ സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends