ബിജെപിയോട് ഇപ്പോള്‍ എന്ത് ചോദിച്ചാലും ആര്‍ട്ടിക്കിള്‍ 370 എന്ന് മാത്രമാണ് ഉത്തരം: പരിഹാസവുമായി കനയ്യ കുമാര്‍

ബിജെപിയോട് ഇപ്പോള്‍ എന്ത് ചോദിച്ചാലും ആര്‍ട്ടിക്കിള്‍ 370 എന്ന് മാത്രമാണ് ഉത്തരം: പരിഹാസവുമായി കനയ്യ കുമാര്‍

ബിജെപിയോട് ഇപ്പോള്‍ എന്ത് ചോദിച്ചാലും ആര്‍ട്ടിക്കിള്‍ 370 എന്ന് മാത്രമാണ് ഉത്തരമെന്ന് കനയ്യ കുമാര്‍. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പരിഹാസം. കര്‍ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് ചോദിച്ചാല്‍ ആര്‍ട്ടിക്കിള്‍ 370 എന്നായിരിക്കും മറുപടി. എന്തുകൊണ്ട് രണ്ടുകോടി തൊഴില്‍ ഉണ്ടാക്കിയില്ല എന്നു ചോദിച്ചാലും ഉത്തരം ആര്‍ട്ടിക്കിള്‍ 370 എന്നായിരിക്കുമെന്നും കനയ്യ പരിഹസിച്ചു.പതിനഞ്ച് ലക്ഷം എന്തുകൊണ്ട് തങ്ങളുടെ അക്കൗണ്ടില്‍ വന്നില്ല എന്നു ചോദിച്ചാലും ആര്‍ട്ടിക്കിള്‍ 370 എന്നല്ലാതെ ബിജെപിക്ക് മറ്റൊന്നും പറയാനുണ്ടാകില്ലെന്നും കനയ്യ പറഞ്ഞു. സയന്‍-കോളിവാഡ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി വിജയ് ദല്‍വിക്ക് വോട്ട് ചോദിക്കാനായാണ് കനയ്യ കുമാര്‍ എത്തിയത്.

ബിജെപി ഇന്ത്യയിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് പിടിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ പുതിയ ഒരു തന്ത്രമാണ് ബിജെപി പുറത്തെടുത്തിരിക്കുന്നത്. ജയിച്ചു വന്നാല്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന കൊടുക്കാം എന്നാണ് വാഗ്ദാനം. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ബിജെപി തന്നെയാണ് കേന്ദ്രം ഭരിക്കുന്നത്. ഇഷ്ടമുള്ളവര്‍ക്ക് ഭാരത രത്നം നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ വന്ന് പ്രചാരണം നടത്തുമ്പോള്‍ സവര്‍ക്കര്‍, ഭാരത രത്നം എന്നൊക്കെ പറയുന്നത് എന്തിനാണെന്നും കനയ്യ ചോദിച്ചു.


Other News in this category4malayalees Recommends