ഗാന്ധിസത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക ലക്ഷ്യം; ചലച്ചിത്രമേഖലയിലെ പ്രമുഖരുമായി സംവദിച്ച് നരേന്ദ്ര മോദി

ഗാന്ധിസത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക ലക്ഷ്യം; ചലച്ചിത്രമേഖലയിലെ പ്രമുഖരുമായി സംവദിച്ച് നരേന്ദ്ര മോദി

ഗാന്ധിസത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചലച്ചിത്രമേഖലയിലെ പ്രമുഖരുമായി സംവദിച്ചു. ബോളിവുഡിലെ നിരവധി മുന്‍നിര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയെയും ഗാന്ധിസത്തെയും ജനപ്രിയമാക്കുന്ന ചലച്ചിത്രങ്ങളും ടെലിവിഷന്‍ ഷോകളും നിര്‍മ്മിക്കാന്‍ ചലച്ചിത്രമേഖലയെ ക്ഷണിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.


ഗാന്ധി ലാളിത്യത്തിന്റെ പര്യായമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകള്‍ ദൂരവ്യാപകമായി പ്രതിഫലിക്കുന്നതാണ്. സര്‍ഗ്ഗാത്മകതയുടെ ശക്തി വളരെ വലുതാണ്, ഈ സര്‍ഗ്ഗാത്മകതയെ നമ്മുടെ രാജ്യത്തിനായി ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചലച്ചിത്ര-ടെലിവിഷന്‍ ലോകത്ത് നിന്നുള്ള നിരവധി ആളുകള്‍ മികച്ച പ്രവര്‍ത്തനം നടത്തുമ്പോള്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ജനപ്രിയമാക്കുന്നതിന് ഇത് കാരണമാകണമെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റനൌത്ത്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഇംതിയാസ് അലി, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Other News in this category4malayalees Recommends